ഐ.പി.എല്‍ 2023: പഞ്ചാബ് കിംഗ്‌സ് ടീമിന്റെ കാര്യത്തില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വസീം ജാഫര്‍

പഞ്ചാബ് കിംഗ്സിലെ വിദേശ കളിക്കാരുടെ ലഭ്യതയെ കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍ നിര്‍ണായക അപ്ഡേറ്റ് നല്‍കി ബാറ്റിംഗ് പരിശീലകന്‍ വസീം ജാഫര്‍. സ്പീഡ്സ്റ്റര്‍ കഗിസോ റബാഡ ടീമിന്റെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണെങ്കിലും, ലിയാം ലിവിംഗ്സ്റ്റണിന്‍റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ചിത്രമില്ലെന്ന് ജാഫര്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി തങ്ങളുടെ കാമ്പെയ്ന്‍ ആരംഭിച്ച പഞ്ചാബ് കിംഗ്സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും അഞ്ച് റണ്‍സിന് ജയിച്ചു കയറി. ഈ രണ്ട് ഗെയിമുകളിലും റബാഡയും ലിവിംഗ്സ്റ്റണും കളിച്ചിരുന്നില്ല. എന്നാല്‍ രണ്ട് അവസരങ്ങളിലും പിബികെഎസിന് വിജയം നേടാന്‍ കഴിഞ്ഞു എന്നത് ടീമിന്റെ സന്തുലിതാവസ്ഥ വ്യക്തമാക്കുന്നു.

എന്നിരുന്നാലും ഈ രണ്ട് കളിക്കാര്‍ കൂടി വരുന്നത് പഞ്ചാബ് ടീമിനെ ശക്തിപ്പെടുത്തും. എന്നാല്‍ റബാഡ ടീമിനൊപ്പം ചേര്‍ന്നെങ്കിലും, ലിവിംഗ്സ്റ്റണ്‍ ഇതുവരെ ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ലിവിംഗ്സ്റ്റണ്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കിയിട്ടില്ല, അതിനാല്‍ അദ്ദേഹം ഔദ്യോഗികമായി പിബികെഎസ് ടീമില്‍ ചേര്‍ന്നിട്ടില്ല.

2022 ഡിസംബറില്‍, തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ പാകിസ്ഥാനുവേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടെ ലിവിംഗ്സ്റ്റണിന് പരിക്കേറ്റു, അതിനുശേഷം അദ്ദേഹം ഒരു മത്സരങ്ങളിലും പങ്കെടുത്തിട്ടില്ല. ഞായറാഴ്ച സണ്‍റൈസേഴ്‌സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ