ഇങ്ങനെയുണ്ടോ ഒരു പിശുക്ക്; ആര്‍.സി.ബിയുടെ ബോളറെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ടീം സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ്. ബാറ്റിംഗിലും ബോളിംഗിലും മികച്ചുനിന്ന ആര്‍സിബി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം പതിപ്പ് ഗംഭീരമായ രീതിയില്‍ ആരംഭിച്ചു. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനം ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായി. മത്സര ശേഷം മുംബൈ ബോളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് സിറാജിനെ പ്രശംസിക്കുകയും ചെയ്തു.

നിങ്ങള്‍ സിറാജിന്റെ ആ ആദ്യ മൂന്ന് ഓവറുകള്‍ നോക്കൂ. അവന്‍ ഒരു പഴുതും നല്‍കിയില്ല. അവന്‍ തന്റെ ബൗണ്‍സര്‍ മനോഹരമായി ഉപയോഗിച്ചു. അവന്‍ ഞങ്ങള്‍ക്ക് അടിക്കാന്‍ ഒന്നും തന്നില്ല. കുറച്ച് ഷോട്ടുകള്‍ എടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. അതില്‍ നിന്നും വിക്കറ്റുകള്‍ ലഭിച്ചു. ഞങ്ങള്‍ എല്ലായ്‌പ്പോഴും എട്ട് പന്തിന് പിന്നിലായിരുന്നു- മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബോണ്ട് പറഞ്ഞു.

മത്സരത്തില്‍ സിറാജ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി മികച്ചുനിന്നു. ആദ്യ മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വിക്കറ്റു വീഴ്ത്തിയത്. അങ്ങനെ തുടക്കത്തിലെ സിറാജ് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി.

മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട് മുംബൈ നാണംകെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റിംഗില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബോളിംഗ് നിരയും പരാജയമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം