സഞ്ജു ചെയ്തത് എല്ലാ ക്യാപ്റ്റനും ചെയ്യുന്ന കാര്യമല്ല: മനോജ് തിവാരി

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായുള്ള ഐപിഎല്‍ മാച്ചിലെ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം മനോജ് തിവാരി. അര്‍ദ്ധ സെഞ്ച്വറിക്ക് തൊട്ടരികിലായിരുന്നിട്ടും സഞ്ജു അതിനു ശ്രമിക്കാതെ ബാറ്റിംഗ് പങ്കാളിയായ യശസ്വി ജയ്സ്വാളിനു സെഞ്ച്വറി നേടാന്‍ അവസരമൊരുക്കി കൊടുത്ത മനസിനെ തിവാരി അനുമോദിച്ചു.

ഇത്തരം പ്രവര്‍ത്തികള്‍ എല്ലാവരില്‍ നിന്നും നമുക്കു കാണാന്‍ സാധിക്കുന്നതല്ല. നിങ്ങള്‍ ശരിക്കും മറ്റൊരാളുടെ നല്ലതിനു വേണ്ടി ചിന്തിക്കുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ സഭവിക്കുകയുള്ളൂ. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പ്രത്യേകതയും ഇതു തന്നെയാണ്.

സഞ്ജു സാംസണ്‍ വളരെ നിസ്വാര്‍ഥനായ ക്യാപ്റ്റനാണ്. അദ്ദഹം എല്ലായ്പ്പോഴും ടീമിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. കൂടാതെ ബാറ്റ് ചെയ്യുമ്പോള്‍ തനിക്കു മുന്നിലുള്ള, ഒപ്പമുള്ളയാളെക്കുറിച്ചാണ് ആലോചിക്കുന്നത്. യശസ്വി ജയ്സ്വാളിന്റെ കാര്യത്തില്‍ സഞ്ജുവിന്റെ പെരുമാറ്റം എനിക്കു ഏറെ ഇഷ്ടമായി- മനോജ് തിവാരി പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബോളറുമാരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ യശസ്വി ജയ്സ്വാള്‍ കൂട്ടക്കൊല ചെയ്ത രാത്രിയില്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് 13.1 ഓവറില്‍ 150 റണ്‍സ് പിന്തുടര്‍ന്ന് 9 വിക്കറ്റ് വിജയം പിടിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍