ഇവിടെ കുറച്ച് പിങ്ക് കാണാന്‍ ആഗ്രഹിക്കുന്നു, പക്ഷേ കാണുന്നത് മഞ്ഞയാണ്, കാരണം ഞങ്ങള്‍ക്കറിയാം; ടോസിംഗ് വേളയില്‍ സഞ്ജു

ഐപിഎലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. സിഎസ്‌കെ പ്ലേയിങ് 11 മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ ആദം സാംബയെ പ്ലേയിങ് 11ലേക്ക് വിളിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ട്രെന്റ് ബോള്‍ട്ടാണ് റോയല്‍സ് നിരയില്‍ പുറത്തേയ്ക്ക് പോയത്.

പ്രതിരോധിക്കുക എന്ന തങ്ങളുടെ ശക്തിയില്‍ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്ന് സഞ്ജു പറഞ്ഞു. രണ്ടാമത് ബാറ്റ് ചെയ്ത കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ തോറ്റിരുന്നു. ഇന്ന് ഇവിടെ കുറച്ച് പിങ്ക് കാണാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് മഞ്ഞയാണ്, കാരണം എന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും സഞ്ജു ചിരിയോടെ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ആദം സാമ്പ, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ആകാശ് സിംഗ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം