IPL 2024: ഒരു ഉത്തമ ക്യാപ്റ്റന്‍ സഞ്ജുവിനെ പോലെ ആകണം; പ്രശംസിച്ച് ആവേശ് ഖാന്‍

അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിന് ജയം സമ്മാനിച്ചതിന് പിന്നാലെ നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് പേസര്‍ ആവേശ് ഖാന്‍. സഞ്ജു സാംസണ്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നായകനാണെന്നും അനാവശ്യമായ ഇടപെടല്‍ നടത്താതെ പന്തെറിയാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമെന്നുമാണ് ആവേശ് പറയുന്നത്.

സഞ്ജു സാംസണ്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ്. എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നോ അവിടെ പന്തെറിയാനാണ് സഞ്ജു പറഞ്ഞത്. എന്റെ പദ്ധതികള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ മാത്രമാണ് സഞ്ജു സഹായിക്കാനെത്തുന്നത്.

ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ഫീല്‍ഡ് സെറ്റ് ചെയ്തിരിക്കുന്നതും ഏത് പന്തെറിയണമെന്നും അവന്‍ പറയാറുണ്ട്. യോര്‍ക്കറുകളെറിയാന്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു. മത്സരത്തില്‍ കൃത്യമായ ലൈനും ലെങ്തും ഉപയോഗിക്കാനാണ് ശ്രമിക്കാറുള്ളത്. തന്ത്രങ്ങള്‍ ഫലം കാണുന്നത് വലിയ ആത്മസംതൃപ്തി നല്‍കുന്നു- ആവേശ് പറഞ്ഞു.

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഡല്‍ഹിയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രന്റ് ബോള്‍ട്ട്, നാന്ദ്രേ ബര്‍ഗര്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്കെല്ലാം ഓരോ ഓവര്‍ ബാക്കിയുള്ളപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് ആവേശ് ഖാന് സഞ്ജു പന്ത് നല്‍കുന്നത്. ഈ തെറ്റായ തീരുമാനമായിപ്പോയെന്ന് എല്ലാവരും വിധിയെഴുതുമ്പോള്‍ ആ ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി ആവേശ് ഞെട്ടിച്ചു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി