IPL 2024: ബിസിസിഐയെ ധിക്കരിച്ച് പോലുള്ള പരിശീലനം, ആഴ്ചകള്‍ക്ക് മുമ്പേയുള്ള തയ്യാറെടുപ്പ്, പക്ഷേ പവനായി ശവമായി

ഐപിഎല്‍ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന് മോശം തുടക്കം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ താരം അക്കൗണ്ട് തുറക്കാനാകാതെ പുറത്തായി. നാല് ബോള്‍ മാത്രമായിരുന്നു താരത്തിന്റെ ആയുസ്സ്.

നിലവില്‍ ഇന്ത്യന്‍ ടീമിനും ബിസിസിഐ കരാറിനും പുറത്തുമുള്ള താരം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ ടീമില്‍നിന്നും വിശ്രമമമെടുത്ത താരത്തോട് ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും താരം അതിന് തയ്യാറായിരുന്നില്ല. അതിനു പകരം താരം മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ഐപിഎല്‍ സീസണിനുള്ള പരിശീലനത്തിലായിരുന്നു.

കളിയിലേക്ക് വന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് സായ് സുദര്‍ശന്റെ (45) ഇന്നിംഗ്സാണ് തുണയായത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്തു.

ജസ്പ്രിത് ബുംമ്ര നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുന്‍ ഗുജറാത്ത് ക്യാപ്റ്റനും നിലവില്‍ മുംബൈ നായകനുമായ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നുമെടുക്കാന്‍ സാധിച്ചതുമില്ല.

Latest Stories

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

കെജ്രിവാളിന്റെ യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

വായിക്കാത്തവര്‍ക്കായി ഡെയ്‌ലി ലിസണ്‍; പുതിയ ഫീച്ചറുമായി ഗൂഗിള്‍

‘ഞാൻ ആരോഗ്യവാനാണ്, പ്രായമായെന്നേയുള്ളൂ’; രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

'ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ'; ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല: ദേവി ചന്ദന

നിർത്തി അങ്ങോട്ട് അപമാനിക്കാതെടാ, വിക്കറ്റ് നൽകാത്തതിന് അമ്പയർക്ക് വമ്പൻ പണി കൊടുത്ത് ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ