കളി കൈയില്‍ നിന്ന് പോയി എന്ന വേളയിലും അയാള്‍ വിട്ടു കൊടുക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡ് മുമ്പോട്ട് ചലിപ്പിച്ചു.
റണ്‍ റേറ്റ് എന്ന വന്‍ മല ഉയര്‍ന്നപ്പോള്‍ ബാക്ക് ടു ബാക്ക് ഓവറുകളില്‍ 25 റണ്‍സും 21 റണ്‍സും എടുത്തു അയാള്‍ ചിന്നസ്വാമി ഒന്ന് ഇളക്കി മറിച്ചു. സീസണിലെ ലോങ്സ്റ്റ് സിക്സ്സും ഇന്ന് ഡികെയുടെ ബാറ്റില്‍ നിന്ന് പിറന്നു -108 m.
ഭൂവിയുടെ ബോള്‍ സ്വിച്ച് ചെയ്ത് അടിച്ച ബ്രില്ലൈയന്റ് സിക്‌സ്. ഡികെ ഈ പ്രായത്തിലും തന്നെ തേച്ചു മിനുക്കുകയാണ് എന്നതിന്റെ ഉത്തമ ഉദാഹരണം. ഒരുവേള ആ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി ആരാധകര്‍ ആഗ്രഹിച്ചിരുന്നു.
പുതിയ തലമുറ ഈ ബാറ്ററില്‍ നിന്ന് ഏറെ പഠിക്കാന്‍ ഉണ്ട്. ഡികെ ഈസ് സ്പെഷ്യല്‍.ഡികെ ദി ഫൈറ്റര്‍..
എഴുത്ത്: ജോ മാത്യൂ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍