IPL 2024: ഗില്ലിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ, മുന്നില്‍ വിലക്ക് ഭീഷണി

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 35 റണ്‍സിന്‍റെ ജയംപിടിച്ചതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പിഴ ചുമത്തി. ടൂര്‍ണമെന്റിലെ രണ്ടാമത്തെ സ്ലോ ഓവര്‍ റേറ്റ് കുറ്റത്തിന് അദ്ദേഹത്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി.

അഹമ്മദാബാദില്‍ സിഎസ്‌കെയ്ക്കെതിരായ മത്സരത്തില്‍ ആതിഥേയര്‍ക്ക് 20 ഓവര്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു മത്സരത്തില്‍ കൂടി ഓവര്‍ നിരക്ക് നിലനിര്‍ത്തിയില്ലെങ്കില്‍ ഗില്ലിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും.

മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും വെടിക്കെട്ട് ഇന്നിംഗ്‌സിനു ചെന്നൈ സൂപ്പര്‍ കിംഗ്സിനു മറുപടിയുണ്ടായില്ല. ഗുജറാത്ത് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സിലൊതുങ്ങി.

ജിടിക്ക് 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുണ്ട്, മറ്റ് ഫ്രാഞ്ചൈസികളുടെ ഫലങ്ങള്‍ അവരുടെ വഴിക്ക് പോയാല്‍ അവരുടെ ശേഷിക്കുന്ന രണ്ട് ഏറ്റുമുട്ടലുകളിലെ വിജയങ്ങള്‍ അവര്‍ക്ക് അടുത്ത റൗണ്ട് ഗേറ്റുകള്‍ തുറക്കും. സിഎസ്‌കെയ്ക്ക് 12 കളികളില്‍ നിന്ന് 12 പോയിന്റുണ്ട്, പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിന് ശേഷിക്കുന്ന മത്സരങ്ങളില്‍ അവര്‍ക്ക് വിജയിക്കേണ്ടതുണ്ട്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര