IPL 2024: മത്സരം തോറ്റതിന് പിന്നാലെ വമ്പൻ പണി, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൈയെത്തും ദൂരത്തുനിന്ന് വിജയം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജസ്ഥാൻ റോയൽസ് ക്യാമ്പ്. വിജയം ഉറപ്പിച്ച മത്സരത്തിൽ നിന്ന് അവസാനത്തെ മൂന്ന് ഓവറിലെ മോശം ബോളിങ്ങിലൂടെ രാജസ്ഥാൻ അത് കൈവിട്ട് കളയുക ആയിരുന്നു. ഷാറൂഖ് ഖാൻ, രാഹുൽ തേവാത്തിയ, റഷീദ് ഖാൻ പോലെ ഉള്ള ഹാർഡ് ഹിറ്റർമാർ അവസാന നിമിഷം തകർപ്പനടിയിലൂടെ ഗുജറാത്തിനെ അവരുടെ മൂന്നാം ജയം സ്വന്തമാക്കാൻ സഹായിക്കുക ആയിരുന്നു.

മത്സരം തോൽക്കുന്നത് കൂടാതെ രാജസ്ഥാന് മറ്റൊരു പണി മേടിക്കുക ആയിരുന്നു. കൃത്യസമയത്ത് 20 ഓവറുകൾ പൂർത്തിയാക്കാത്തതിന് പരാജയപെട്ടതിനാൽ രാജസ്ഥാൻ ടീമിനെ അമ്പയര്മാര് ശിക്ഷിച്ചു. ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ മുപ്പത് യാർഡ് സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാർക്ക് പകരം നാല് ഫീൽഡർമാരെ മാത്രമാണ് രാജസ്ഥാന് നിർത്താൻ പറ്റിയത്. തോൽവിക്ക് ഇതുമൊരു കാരണം ആയെന്ന് പറയാം.

ഇപ്പോഴിതാ സഞ്ജു സാംസണെ ബിസിസിഐ ശിക്ഷിച്ചിരിക്കുക ആണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടീമിന്റെ ടീം മന്ദഗതിയിലുള്ള ഓവർ നിരക്ക് നിലനിർത്തിയതിന് അദ്ദേഹത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. സീസണിൽ ആദ്യമായിട്ടാണ് രാജസ്ഥാന് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പണി കിട്ടിയത്.

മത്സരത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ പരാജയ കാരണം വ്യക്തമാക്കാൻ സഞ്ജു പ്രയാസപ്പെട്ടു. എവിടെയാണ് റോയൽസ് കളി തോറ്റത് എന്നുള്ള ചോദ്യത്തിനു സർപ്രൈസ് മറുപടിയാണ് സഞ്ജു നൽകിയത്. ഗെയിമിലെ അവസാനത്തെ ഓവറിലാണ് ഞങ്ങൾ തോറ്റത്. സത്യസന്ധമായി പറയുകയാണെങ്കിൽ ഈയൊരു നിമിഷത്തിൽ സംസാരിക്കുകയെന്നത് വളരെയധികം കടുപ്പമാണ്. മത്സരത്തിൽ തോറ്റ ശേഷം സംസാരിക്കുകയെന്ന കടുപ്പമേറിയ ജോലിയാണ് ഒരു ക്യാപ്റ്റനുള്ളത്. എവിടെയാണ് മൽസരം തോറ്റതെന്നു പറയുക ദുഷ്‌കരം തന്നെയാണ്. വികാരങ്ങളൊക്കെ അടങ്ങിയതിനു ശേഷം കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ എവിടെയാണ് ടീം തോറ്റതെന്നു ചിലപ്പോൾ എനിക്കു പറയാൻ സാധിച്ചേക്കും. ഇതിന്റെ ക്രെഡിറ്റ് ഗുജറാത്ത് ടൈറ്റൻസിനു നൽകിയേ തീരൂ. ഇതാണ് ഈ ടൂർണമെന്റിന്റെ വിജയം- സഞ്ജു വ്യക്തമാക്കി.

ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് റോയൽസിനെ പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു അവരുടെ ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്‌കോർ: രാജസ്ഥാൻ 20 ഓവറിൽ മൂന്നിന് 196, ഗുജറാത്ത് 20 ഓവറിൽ ഏഴിന് 199.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം