ഐപിഎല്‍ 2024: നരെയ്ന്‍ പെയ്‌തൊഴിഞ്ഞപ്പോള്‍ ഇടിയായി റസല്‍ മിന്നലായി റിങ്കു, ഡല്‍ഹിയുടെ മടയില്‍ കെകെആറിന്റെ സോക്ക നൃത്തം

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കെകെആറിന് കൂറ്റന്‍ സ്‌കോര്‍. ക്രീസിലെത്തിയ കെകെആര്‍ ബാറ്റര്‍മാരെല്ലാം വെളിച്ചപ്പാടായപ്പോള്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് പിറന്നു. തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നൊരുക്കി അര്‍ദ്ധ സെഞ്ച്വറി നേടിയ വിന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്.

കെകെആറിനായി യുവതാരം അംഗൃഷ് രഘുവംശിയും ബാറ്റിംഗ് വിസ്‌ഫോടനമാണ് അഴിച്ചുവിട്ടത്. 27 ബോളില്‍ താരം മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകടമ്പടിയില്‍ 54 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ആന്ദ്രെ റസ്സലും റിങ്കു സിംഗുമാണ് കെകെആര്‍ സ്‌കോര്‍ 250 കടത്തിയത്.

റസ്സല്‍ 19 ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 41 റണ്‍സെടുത്തു. റിങ്കു സിംഗ് 8 ബോളില്‍ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 26 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് 18, ശ്രേയസ്സ് അയ്യര്‍ 18 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഡല്‍ഹിയ്ക്കായി ആന്റിച്ച് നോര്‍ജെ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും ഖലില്‍ അഹമ്മദ്, മിച്ചെല്‍ മാര്‍ച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സീസണില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് കെകെആര്‍ ഡല്‍ഹിയെ നേരിടുന്നത്.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു