പരിക്കുകളും വ്യക്തിഗത ബുദ്ധിമുട്ടുകളും വരുമ്പോൾ താരങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് വളരെ സർവസാധാരണമായ ഒരു കാഴ്ചയാണ്. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ 2024) സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വരാനിരിക്കുന്ന പോരാട്ടം സ്റ്റാർ ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാൻ നഷ്‌ടപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏപ്രിൽ 5 ന് നടക്കുന്ന ടൂർണമെൻ്റിൻ്റെ 18-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ജൂണിൽ കരീബിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പ് 2024 ന് മുന്നോടിയായി യുഎസ് വിസ പ്രോസസ്സ് ചെയ്യുന്നതിനായി ബംഗ്ലാദേശിലേക്ക് മടങ്ങിയതിനാൽ താരത്തിന് ഈ മത്സരം നഷ്ടമാകും. ചെന്നൈയുടെ അടുത്ത മത്സരം ഏപ്രിൽ 5 നാണ് നടക്കുന്നത്. പേസർ ഏപ്രിൽ 7-9 തിയതികൾക്ക് ഇടയിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
“വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള യുഎസ് വിസ ആവശ്യങ്ങൾക്കായി ഐപിഎല്ലിൽ നിന്ന് ഇന്നലെ രാത്രി മുസ്തഫിസുർ രാജ്യത്ത് എത്തി. നാളെ (ഏപ്രിൽ 4) യുഎസ് എംബസിയിൽ വിരലടയാളം നൽകുകയും പിന്നീട് ചെന്നൈയിൽ ചേരാൻ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും,” ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ ജലാൽ യൂനുസ് ക്രിക്ക്ബസിനോട് പറഞ്ഞു.
Read more
മെയ് 3 ന് ആരംഭിക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിൽ ബംഗ്ലാദേശിനായി ഉണ്ടാകുമെന്ന് കരുതപെടുന്നത്.