IPL 2024: 'അവര്‍ രണ്ടും അച്ചടക്കമില്ലാത്തവര്‍, അവരോടൊപ്പം റൂം പങ്കിടില്ല'; തുറന്നടിച്ച് രോഹിത്

ഐപിഎലില്‍ മുംബൈയുടെ നായകസ്ഥാനം നഷ്ടപ്പെട്ടങ്കിലും ഇന്ത്യന്‍ ടീമിന്റെ അമരത്ത് രോഹിത് ശര്‍മ്മ തന്നെയാണ്. ഇന്ത്യയുടെ എല്ലാ താരങ്ങളുമായി അടുത്ത സൗഹൃദമുള്ളയാളാണ് രോഹിത്. എന്നാല്‍ രണ്ട് താരങ്ങളുമായി റൂം ഷെയര്‍ ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായ റൂമുകള്‍ ലഭിക്കും. എന്നാല്‍ റൂം പങ്കിടാന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഞാന്‍ ശിഖര്‍ ധവാന്‍, റിഷഭ് പന്ത് എന്നിവരെയാണ് പറയുക. അവര്‍ അച്ചടക്കമില്ലാത്തവരാണ്.

പരിശീലനത്തിന് ശേഷം റൂമിലെത്തിയാല്‍ ജേഴ്സിയെല്ലാം ഊരി എവിടെയെങ്കിലുമൊക്കെ ഇടും. അവരുടെ റൂം മിക്കപ്പോഴും ഡുനോട്ട് ഡിസ്റ്റര്‍ബ് എന്നായിരിക്കും ഉണ്ടാവുക. അതിന് കാരണം അവരുടെ ഉറക്കമാണ്. ഉച്ചക്ക് 1 മണിവരെയൊക്കെ അവര്‍ കിടന്ന് ഉറങ്ങാറുണ്ട്. റൂം വൃത്തിയാക്കാന്‍ ആളുകള്‍ എത്തുമ്പോള്‍ പോലും അവര്‍ റൂം തുറക്കാത്ത അവസ്ഥകളുണ്ട് രോഹിത് പറഞ്ഞു.

Read more

നേരത്തെ ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ റൂം പങ്കിട്ടിരുന്നു. ഒരു റൂമില്‍ രണ്ട് താരങ്ങളെന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായ റൂമുകളാണുള്ളത്.