IPL 2024: രോഹിതോ കോഹ്‌ലിയോ അല്ല, താന്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ബാറ്ററുടെ പേര് പറഞ്ഞ് ബുംറ

ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് പരാജയപ്പെടുത്തി അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ആദ്യ വിജയം നേടി. ജയം ഉറപ്പാക്കാന്‍ സഹായിച്ച മികച്ച പ്രകടനത്തിന് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

പതിനെട്ടാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റൊമാരിയോ ഷെപ്പേര്‍ഡ് ഷെപ്പേര്‍ഡ് ആറാം വിക്കറ്റില്‍ 13 പന്തില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടു. ഷെപ്പേര്‍ഡ് 10 പന്തില്‍ പുറത്താകാതെ 39 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.

ആന്റിച്ച് നോര്‍ജെയ്ക്കെതിരെ അവസാന ഓവറില്‍ ആക്രമണം അഴിച്ചുവിട്ട ഷെപ്പേര്‍ഡ് 32 റണ്‍സ് അടിച്ചെടുത്തു. തകര്‍ത്തു. എംഐ എക്‌സില്‍ പങ്കിട്ട ഒരു വീഡിയോയില്‍, റൊമാരിയോ ഷെപ്പേര്‍ഡ് തന്റെ കളിയുടെ ഉന്നതിയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ പന്തെറിയാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ബുംറ പറഞ്ഞു.

”ഈ വിജയം വളരെ മികച്ചതായിരുന്നു; അന്തരീക്ഷവും വളരെ ഊര്‍ജസ്വലമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ ടീമിന് ഉന്മേഷം തോന്നി. ഞാന്‍ ശരിക്കും സന്തോഷവാനാണ്. റൊമാരിയോ ഷെപ്പേര്‍ഡിനോട് മികച്ചുനിന്നു. അവന്‍ വളരെ ശക്തമായി ഗെയിം പൂര്‍ത്തിയാക്കുന്നത് കാണാന്‍ അതിശയകരമായിരുന്നു. എനിക്ക് അദ്ദേഹത്തിന് പന്തെറിയേണ്ടി വന്നില്ല എന്നതില്‍ സന്തോഷമുണ്ട്- ബുംറ വ്യക്തമാക്കി.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര