ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

ഐപിഎല്‍ 17ാം സീസണിലെ എലിമിനേറ്റര്‍ ഒന്നില്‍ ആര്‍സിബിയെ നേരിടാനൊരുങ്ങുകയാണ് ആര്‍ആര്‍. കെകെആറിനെതിരായ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാന് ആദ്യ 2 സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാനായില്ല. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റ റോയല്‍സിന്റെ നിലവിലെ സാഹചര്യം മോശമാണ്. ഓപ്പണര്‍ ജോസ് ബട്ട്ലറുടെ അസാന്നിധ്യം പ്ലേഓഫില്‍ നിര്‍ണായകമാകുമെന്ന് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ വിശ്വസിക്കുന്നു.

ആര്‍സിബിക്ക് കൂടുതല്‍ കളിക്കാര്‍ ഫോമിലുണ്ട്. ജോസ് ബട്ട്ലര്‍ രാജസ്ഥാനെ സംബന്ധിച്ചെടുത്തോളം അവരുടെ വളരെ വലിയ കളിക്കാരനാണ്. കെകെആറിനെതിരായ അദ്ദേഹത്തിന്റെ സെഞ്ച്വറി കാണുക, സമ്മര്‍ദ്ദത്തില്‍ എങ്ങനെ ജോലി തീര്‍ക്കാം എന്ന് അവനറിയാം. അവര്‍ക്ക് അവരുടെ പ്രധാന താരത്തെയാണ് നഷ്ടമായിരിക്കുന്നത്- വോണ്‍ പറഞ്ഞു.

ചെന്നൈയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത് കൊല്‍ക്കത്തയും ഹൈദരാബാദും ആയിരിക്കുമെന്ന വോണ്‍ പറഞ്ഞു. ‘ഒന്നും രണ്ടും സ്ഥാനക്കാരായ കെകെആറും എസ്ആര്‍എച്ചും ചെന്നൈയില്‍ ഫൈനല്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നു’ വോണ്‍ പറഞ്ഞു.

മെയ് 22 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എലിമിനേറ്റര്‍ ഒന്നില്‍ രാജസ്ഥാന്‍ ആര്‍സിബിയെ നേരിടും. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ബെംഗളൂരു മികച്ച ഫോമിലാണ്.

Read more