IPL 2024: രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു, സിഎസ്‌കെ ആരാധകനെ തല്ലിക്കൊന്നു

രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചതിന്  63 കാരനായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകനെ എതിരാളികള്‍ തല്ലിക്കൊന്നു. മാര്‍ച്ച് 27-ന് കോഹ്ലാപൂരിലെ ഹന്‍മന്ത്വാഡിയിലാണ് സംഭവം.

ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ രോഹിത് പുറത്തായപ്പോള്‍ ആഹ്ലാദിച്ചതിനാണ് 63കാരനായ ടിബിലിനെ പ്രതികള്‍ ആക്രമിച്ചത്.

മത്സരത്തിനിടെ ഇരു ഗ്രൂപ്പുകളും തമ്മില്‍ ശാരീരിക മര്‍ദനമുണ്ടായി, ഇത് പരിക്കിന് കാരണമായി. ഉടന്‍ തന്നെ ടിബിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇയാളുടെ മരണത്തെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു.

ബല്‍വന്ത് ഝഞ്ജ്ഗെ, സാഗര്‍ ഝാന്‍ജ്ഗെ എന്നിവരാണ് പിടിയിലായത്. ഇവര്‍ ടിബിലിനെ വടിയും മരപ്പലകയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

Read more

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചരിത്രപരമായ പോരാട്ടത്തില്‍, ഐപിഎല്‍ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 277/3 എന്ന സ്‌കോര്‍ ഉയര്‍ത്തിയ എസ്ആര്‍എച്ചിനെതിരെ എംഐ 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.