ഐപിഎല്‍ 2024: 'സിഎസ്‌കെ അവരുടെ ഒരു ട്രോഫി ആര്‍സിബിക്ക് കൊടുക്കണം, അവര്‍ അത് കൊണ്ട് ആഘോഷം നടത്തട്ടെ': ബെംഗളൂരുവിനെ പരിഹസിച്ച് അമ്പാട്ടി റായിഡു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫില്‍നിന്ന് പുറത്താക്കിയതിന്റെ വിഷമത്തിലാണ് മുന്‍ഡ താരം അമ്പാട്ടി റായിഡു. മത്സരത്തിന്റെ അവസാന പന്ത് യാഷ് ദയാല്‍ എറിഞ്ഞതിന് ശേഷം മുഖത്ത് കൈവെച്ച് ഇരിക്കുന്ന അമ്പാട്ടി റായുഡുവിനെയാണ് കണ്ടത്.

ഐപിഎലിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ തിരിച്ചുവരവുകളില്‍ ഒന്നായി ആര്‍സിബി മാറിയതോടെ ബെംഗളൂരുവിലെ റോഡുകളില്‍ വന് ആഘോഷങ്ങളായിരുന്നു. അടുത്ത റൗണ്ടില്‍ എത്തിയതോടെ കളിക്കാര്‍ പോലും ആഹ്ലാദ മൂഡിലായിരുന്നു. ഇതിനിടെ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിയെ പരിഹസിച്ച് റായുഡു ഞെട്ടിച്ചു.

ആര്‍സിബി ഐപിഎല്‍ ജയിക്കണം. ബെംഗളൂരുവിലെ തെരുവുകളിലെ പ്രതികരണം എന്താണെന്ന് നമ്മള്‍ കണ്ടു. യഥാര്‍ത്ഥത്തില്‍ സിഎസ്‌കെ അവരുടെ ട്രോഫികളിലൊന്ന് ആര്‍സിബിക്ക് നല്‍കണം. അവര്‍ അത് കൊണ്ട് ആഘോഷിക്കട്ടെ- അമ്പാട്ടി റായിഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍ അമ്പാട്ടിയുടെ പ്രസ്താവനയ്ക്കെതിരെ തിരിഞ്ഞു. ‘ആര്‍സിബി സിഎസ്‌കെയെ പുറത്താക്കിയ കാര്യം അദ്ദേഹത്തിന് ദഹിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ആര്‍സിബിയും സിഎസ്‌കെയും 14 കളികളില്‍ നിന്ന് 14 പോയിന്റ് വീതമാണ് നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആര്‍സിബി മുന്നേറുകയായിരുന്നു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി