IPL 2024: ദൈവത്തിന്റെ പോരാളികളെ കൊന്ന് തള്ളി കമ്മിൻസും പിള്ളേരും, വിറച്ചിട്ടും വീഴാതെ ഹൈദരാബാദ്; എന്ത് ചെയ്തിട്ടും ശരിയാകാതെ ഹാർദിക്

ഐപിഎൽ 17ാം സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 32 റൺസ് തോൽവി . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ സകല കണക്കുകളും തിരുത്തിക്കുറിച്ച മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

രോഹിത് ശർമ്മ 12 ബോളിൽ 26 റൺസെടുത്തു. നമാൻ ദിർ 14 ബോളിൽ 30, ഹാർദ്ദിക് പാണ്ഡ്യ 20 ബോളിൽ 24എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാറ്റിംഗിങ്ങിന് അനുകൂലമായ ട്രാക്കിൽ മുംബൈ ബാറ്ററുമാരും വേഗത്തിൽ റൺ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും പലർക്കും വ്യക്തിഗത സ്കോർ ഉയർത്താൻ സാധിക്കാത്തത് നഷ്ടമായി പോയി ടീമിന്.

അവസാന 2 ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 54 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ അതിമനോഹമാരായി എറിഞ്ഞ നായകൻ കമ്മിൻസ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചിരുന്നു. ബോളിങ്ങിൽ സംഭവിച്ച തന്ത്രങ്ങളിൽ പതാക പിഴവുകളാണ് തോൽവിക്ക് കാരണമായത് എന്ന് യാതൊരു സംശയാവും ഇല്ലാതെ പറയാം . ഹൈദരാബാദിനായി കമ്മിൻസ്, ജയദേവ് ഉനദ്കട്ട് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ളാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്. മുമ്പ് ആർസിബി നേടിയ 263 ആയിരുന്നു ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ടോട്ടൽ. വലിയ നേട്ടങ്ങളോ കിരീടങ്ങളോ ഒന്നും ഇല്ലാത്ത ആർസിബി ആരാധകർ ആകെ ഉയർത്തിയിരുന്ന നേട്ടം ഇത് മാത്രമായിരുന്നു. ഇപ്പോഴിതാ അതും നഷ്ടപ്പെട്ടിരിക്കുന്നു.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ