IPL 2024: 'ഈ അര്‍ദ്ധ സെഞ്ച്വറി അവള്‍ക്ക് സമര്‍പ്പിക്കുന്നു'; വെങ്കടേഷ് അയ്യര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വെങ്കടേഷ് അയ്യര്‍ മികച്ച അര്‍ദ്ധ സെഞ്ച്വറി സ്‌കോര്‍ ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി താന്‍ കളിക്കുന്നത് കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന തന്റെ പ്രതിശ്രുതവധുവിന് താരം അര്‍ദ്ധ സെഞ്ച്വറി സമര്‍പ്പിച്ചു.

30 പന്തില്‍ 4 സിക്സറുകളും മൂന്ന് ഫോറുകളും സഹിതം താരം 50 റണ്‍സ് നേടി. ‘എന്റെ പ്രതിശ്രുതവധു അവിടെ സ്റ്റാന്‍ഡിലുണ്ട്. എന്റെ അര്‍ദ്ധ സെഞ്ച്വറി അവള്‍ക്കു സമര്‍പ്പിക്കുന്നു’ വെങ്കിടേഷ് അയ്യര്‍ പറഞ്ഞു. ശ്രുതി രഘുനാഥനാണ് വെങ്കിടേഷിന്റെ പ്രതിശ്രുതവധു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

‘ബാറ്റില്‍ പന്ത് നന്നായി വരാത്തതിനാല്‍ വിക്കറ്റ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും, കുറച്ച് സമയം ക്രീസില്‍ ചെലവഴിച്ചതിന് ശേഷം എനിക്ക് എന്റെ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞു’ താരം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 17ാം സീസണില്‍ രണ്ടാം തോല്‍വി വഴങ്ങി ആര്‍സിബി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. മത്സരത്തില്‍ ആര്‍സിബി മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടന്നു. കെകെആറിന്റെ ഈ സീസണിലെ രണ്ടാം ജയവും ആര്‍സിബിയുടെ രണ്ടാം തോല്‍വിയുമാണിത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി