ഐപിഎല്‍ 2024: ഡല്‍ഹിയ്‌ക്കെതിരായ പരാജയം ആ കാരണത്താല്‍; തുറന്നുപറഞ്ഞ് ഋതുരാജ്

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സിഎസ്‌കെ തോല്‍ക്കാനുള്ള പ്രധാന കാരണം എന്താണെന്ന് വ്യക്തമാക്കി ടീം നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. പവര്‍പ്ലേയിലെ ടീമിന്റെ തണുത്ത ബാറ്റിംഗാണ് പരാജയത്തിന് കാരണമെന്ന് ഋതുരാജ് പറഞ്ഞു.

പവര്‍പ്ലേക്ക് ശേഷം ഞങ്ങളുടെ ബോളര്‍മാര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 191 റണ്‍സിലേക്ക് ഡല്‍ഹിയെ ഒതുക്കാന്‍ സാധിച്ചതില്‍ ബോളര്‍മാരുടെ മികച്ച അധ്വാനമുണ്ട്.

ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനെ തുണക്കുന്നതാണ് പിച്ച്. രണ്ടാം ഇന്നിംഗ്സില്‍ എക്സ്ട്രാ ബൗണ്‍സും വേഗവും സ്വിഗും പിച്ചില്‍ ലഭിച്ചു. രചിന് വലിയ ടോട്ടല്‍ പിന്തുടരുമ്പോള്‍ നടത്തേണ്ട പ്രകടനം നടത്താനായില്ല.

ആദ്യ 3 ഓവറിലാണ് കളി മാറിമറിഞ്ഞത്. എന്നാല്‍ മത്സരത്തിന്റെ പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായി. എന്നാല്‍ വലിയ ഓവറുകള്‍ പിറക്കാതെ വന്നതോടെ റണ്‍ റേറ്റില്‍ ടീം പിന്നോട്ട് പോയി- ഋതുരാജ് പറഞ്ഞു.

Read more

മത്സരത്തില്‍ 20 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 192 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറുവിക്കറ്റില്‍ 171ല്‍ അവസാനിച്ചു. 30 പന്തില്‍ 45 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് സൂപ്പര്‍ കിംഗ്‌സിന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കു വേണ്ടി പേസര്‍ മുകേഷ് കുമാര്‍ 3 വിക്കറ്റു വീഴ്ത്തി. ക്യാപിറ്റല്‍സിന് സീസണിലെ ആദ്യ ജയമാണിത്.