ഐപിഎല്‍ 2024: ലഖ്നൗവിനെതിരായ തോല്‍വി, കോഹ്‌ലിക്കും മാക്സ്‌വെല്ലിനും സുപ്രധാന മുന്നറിയിപ്പ് നല്‍കി ഡുപ്ലെസിസ്

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതിലെ അസ്വസ്തത പരസ്യമാക്കി ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്. ടോസ് നേടി ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചെങ്കിലും 28 റണ്‍സിന് ആര്‍സിബി മത്സരത്തില്‍ പരാജയപ്പെട്ടു. ഫ്‌ലാറ്റ് ട്രാക്ക് പ്രയോജനപ്പെടുത്താനാണ് ഫാഫ് ആലോചിച്ചതെങ്കിലും എല്‍എസ്ജി ബോളര്‍മാര്‍ വിരാട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ പെട്ടെന്ന് പുറത്താക്കി. ഫാഫ് റണ്ണൗട്ടായി പുറത്തായതിനാല്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ പരാജയപ്പെട്ടു.

മായങ്ക് യാദവ് ആര്‍സിബി ബാറ്റര്‍മാരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി ആതിഥേയരെ പൂര്‍ണ്ണമായും മത്സരത്തില്‍ നിന്ന് പുറത്താക്കി. മാക്സ്വെല്ലിനെയും ഗ്രീനെയും രജത് പാട്ടിദാറാനെയും താരം പുറത്താക്കി. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍, എല്‍എസ്ജിക്ക് 10-15 റണ്‍സ് കുറവായിരുന്നെങ്കിലും അവര്‍ക്ക് വിജയിക്കാനായതായി ഫാഫ് പറഞ്ഞു.

ലക്ഷ്യം കൈയെത്തും ദൂരത്തായിരുന്നെന്ന് ഞാന്‍ കരുതുന്നു. പവര്‍പ്ലേ ഓവറുകളില്‍ ഞങ്ങള്‍ ഒരുപാട് റണ്‍സ് വഴങ്ങി. പക്ഷേ ബോളര്‍മാര്‍ ഞങ്ങളെ മിഡിലും ഡെത്ത് ഓവറിലും തിരികെ കൊണ്ടുവന്നു. ലഖ്നൗവിനെ 181-ല്‍ ഒതുക്കാനുള്ള മികച്ച ശ്രമമായിരുന്നു അത്. അവര്‍ക്ക് 10-15 റണ്‍സ് കുറവായിരുന്നു.

ഞങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ വീണ്ടും ബാറ്റുകൊണ്ട് വെടിയുതിര്‍ത്തില്ല, ഞങ്ങള്‍ കളി തോറ്റു. ഡ്രസ്സിംഗ് റൂമില്‍ ധാരാളം വലിയ കഥാപാത്രങ്ങളുണ്ട്. ടീമിന് വേണ്ടിയുള്ള ജോലി പൂര്‍ത്തിയാക്കാന്‍ അവര്‍ കൈകള്‍ ഉയര്‍ത്തേണ്ടിവരും. ശേഷിക്കുന്ന കളികളില്‍ ബാറ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടി വരും- ഫാഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത