IPL 2024: കാണികളെ പറ്റിച്ച് ധോണിയും ജഡേജയും, ചിരിയടക്കാനാകാതെ ചെന്നൈ ക്യാമ്പ്; വീഡിയോ വൈറൽ

ഇന്നലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തളർത്തി 7 വിക്കറ്റിന് വിജയിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയവഴിയിൽ തിരിച്ചെത്തി. നിലവിലെ ചാമ്പ്യന്മാർ 18 ഓവറിൽ കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം വിജയകരമായി പിന്തുടർന്നു, രവീന്ദ്ര ജഡേജയുടെ മികച്ച ബൗളിംഗ് പ്രകടനത്തിനും സിഎസ്‌കെ ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ അർദ്ധ സെഞ്ചുറിയുമാണ് ചെന്നൈ വിജയത്തിൽ സഹായിച്ചത്.

ഏറെ നാളുകളായി മോശം ഫോമിന്റെ പേരിൽ വിമർശനം കേൾക്കുക ആയിരുന്നു രവീന്ദ്ര ജഡേജ. എന്നാൽ തന്റെ ക്ലാസ് അങ്ങനെ ഇങ്ങനെ ഒന്നും വിട്ടുപോകില്ല എന്ന് തെളിയിച്ചുകൊണ്ട് ജഡേജ മനോഹരമായ ഓർ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കൊൽക്കത്തയ്ക്ക് എതിരെ നടാക്കുന്ന മത്സരത്തിലാണ് ബോളിങ്ങിൽ മായാജാലം കാണിക്കുന്ന ജഡേജയെ കാണാൻ സാധിച്ചു. ചെപ്പോക്കിൽ പോലും നിനക്ക് വിക്കറ്റ് നേടാൻ പറ്റില്ലേ എന്ന് ചോദിച്ചവരുടെ മുന്നിലാണ് മൂന്ന് വിക്കറ്റ് നേട്ടവുമായി ജഡേജ ആറാട്ട് നടത്തിയത്. മറുപടി ബാറ്റിംഗിൽ ചെന്നൈ വളരെ എളുപ്പത്തിൽ വിജയം പിന്തുടരുന്ന സമയത്താണ് ശിവം ദുബൈയുടെ വിക്കറ്റ് നഷ്ടമായത്. ആ സമയത്ത് ടീമിന് വേണ്ടത് 3 പന്തിൽ 19 റൺസ് മതിയായിരുന്നു.

ആരാധകർ മുഴുവൻ ധോണിയുടെ കടന്നുവരവിനും അദ്ദേഹം ഫിനിഷ് ചെയ്യുന്നതും കാണാൻ കാത്തിരുന്ന സമയത്തായിരുന്നു ജഡേജയുടെ മാസ് എൻട്രി. അത് ധോണിയും ജഡേജയും ചേർന്നൊരുക്കിയ ഒരു പ്രാങ്ക് ആയിരുന്നു. ബാറ്റുമായി ജഡേജ ഡ്രസിങ് റൂമിന് പുറത്തെത്തി ഗ്രൗണ്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് തിരിച്ചുനടക്കുക ആയിരുന്നു. ശേഷമായിരുന്നു ധോണിയുടെ എൻട്രി. പ്രാങ്ക് ചെയ്യാനുള്ള ഐഡിയ ധോണി പറഞ്ഞത് ആണെന്നും ജഡേജ അത് അനുസരിച്ചെന്നും തുഷാർ ദേശ്പാണ്ഡെ മത്സരശേഷം പറഞ്ഞു.

മത്സരത്തിൽ ആരാധകർ ആഗ്രഹിച്ച ഫിനിഷിങ് ഒന്നും നല്കാൻ സാധിച്ചില്ലെങ്കിലും അവരുടെ ഇഷ്ട താരത്തെ മൂന്ന് പന്തെങ്കിലും കാണാൻ സാധിച്ചത് അവർക്ക് സന്തോഷം സമ്മാനിച്ചു.

Latest Stories

IND vs BAN: 'ബുംമ്രയെ പോലെയാകാന്‍ കഴിവ് മാത്രം പോരാ'; നിരീക്ഷണവുമായി ബംഗ്ലാദേശ് താരം

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും; എഡിജിപിക്കെതിരായ നടപടി പ്രഖ്യാപിച്ചേക്കും

രണ്ടു ദിവസം പിഎസ്‌സി വെബ്‌സൈറ്റില്‍ പണി; ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; ഹാള്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം

ടോപ് മാൻ ടോപ് ക്‌നോക്ക് ചേട്ടാ, സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പ്രശംസയുമായി ഇന്ത്യൻ സൂപ്പർതാരം; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമുദായത്തിനും സംഘടനയ്ക്കും നാണക്കേട്; അയോധ്യ മസ്ജിദ് നിര്‍മാണ കമ്മിറ്റിക്ക് നാലുവര്‍ഷം കൊണ്ട് പിരിക്കാനായത് ഒരു കോടിരൂപമാത്രം; സമിതികള്‍ പിരിച്ചുവിട്ട് ഐഐഎഫ്സി

ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ലെബനന് നേരെ വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; ഹിസ്ബുള്ള ഓപ്പറേഷന്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു

ലോകത്തിൽ ദൗർബല്യം ഇല്ലാത്തത് ഒരു ബോളർക്ക് മാത്രം, അവനെ ജയിക്കാൻ ഒരുത്തനും പറ്റില്ല; സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ

കെഎസ്ആര്‍ടിസിയുടെ 73 ഡിപ്പോകള്‍ ലാഭത്തില്‍; നഷ്ടത്തില്‍ 20 ഡിപ്പോകള്‍ മാത്രം; കട്ടപ്പുറത്തായ ബസുകള്‍ നിരത്തിലിറക്കി; പുതുചരിത്രം കുറിച്ച് കേരളത്തിന്റെ ആനവണ്ടി

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍