ഐപിഎല്‍ 2024: ധോണിയുടെ ബാറ്റിംഗ് മോശം കാഴ്ച, ഇത്ര ആഘോഷിക്കാന്‍ മാത്രം ഒന്നുമില്ല; തുറന്നടിച്ച് കിവീസ് താരം

ഐപിഎല്‍ 17ാം സീസണില്‍ ഡല്‍ഹിക്കെതിരെ ചെന്നൈ മുന്‍ നായകന്‍ എംഎസ് ധോണി ബാറ്റിംഗിന് ഇറങ്ങിയത് ആരാധകര്‍ക്ക് ആഘോഷ കാഴ്ചയായിരുന്നു. 16 പന്തുകള്‍ നേരിട്ട് ധോണി 37 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കുന്നതില്‍ താരം പരാജയപ്പെട്ടു. താരത്തിന്റെ ഈ ഇന്നിംഗ്‌സ് വെറും ഷോ മാത്രമായിരുന്നെന്ന് തുറന്നടിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് മുന്‍ താരം സൈമണ്‍ ഡോള്‍. ധോണി രവീന്ദ്ര ജഡേജയ്ക്ക് സ്‌ട്രൈക്ക് കൈമാറിയില്ലെന്നും ഒരുപാട് ബോള്‍ പാഴാക്കിയെന്നും താരം വിമര്‍ശിച്ചു. ധോണി ഇറങ്ങുമ്പോള്‍ ചെന്നൈയ്ക്ക് 24 പന്തുകളില്‍നിന്നും 72 റണ്‍സ് ജയിക്കാന്‍ വേണമായിരുന്നു.

ധോണിയുടെ ഇന്നിംഗ്സിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ അവള്‍ ഒരുപാട് പന്തുകള്‍ ബ്ലോക്ക് ചെയ്തു. ഡോട്ടുകള്‍ നേരിട്ടു. റണ്‍സ് നേടാതായി. എനിക്കറിയാം അദ്ദേഹം മഹാനായ എംഎസ് ധോണിയാണെന്ന്. പക്ഷെ അതൊരു മോശം തീരുമാനമായിരുന്നു. റണ്‍ എടുക്കാതിരുന്നത് തെറ്റായിരുന്നു. മത്സരം ജയിക്കുകയാണല്ലോ വേണ്ടത്.

അദ്ദേഹം ഒരുപാട് കാലത്തിന് ശേഷമാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിയാം. സീസണില്‍ ആദ്യമായാണ് ബാറ്റ് ചെയ്യുന്നത്. ഒരുപക്ഷെ ഫോം കണ്ടെത്തണം എന്നാകും ചിന്തിച്ചിട്ടുണ്ടാവുക. പക്ഷെ എനിക്ക് അതിനോട് യോജിക്കാനാകില്ല. എന്നെ സംബന്ധിച്ച് അതൊരു മോശം കാഴ്ചയായിരുന്നു.

അദ്ദേഹം ഹിറ്റ് ചെയ്യുന്നുണ്ട്. പക്ഷെ ഓടുന്നില്ല. അവര്‍ക്ക് സിക്സുകള്‍ വേണ്ടതുണ്ടാകാം. ധോണി തിരിച്ചു വന്നെന്നൊക്കെ ബഹളം വച്ചിട്ടുണ്ടാകാം. പക്ഷെ കളി തോറ്റുപോയി. എതിര്‍വശത്ത് നില്‍ക്കുന്നത് ഒന്നും കൊള്ളത്താവനല്ല, ജഡേജയാണ്.

കഴിഞ്ഞ വര്‍ഷത്തെ കാര്യം ആലോചിച്ചു നോക്കൂ. ഫൈനലില്‍ എന്താണ് സംഭവിച്ചത്. രണ്ട് പന്തില്‍ ജയിക്കാന്‍ സിക്സും ഫോറും വേണ്ടി വന്നിരുന്നു. അവന് പന്ത് അടിച്ച് പുറത്തിടാന്‍ അറിയാത്തതല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ