IPL 2024: 'ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് ഇമ്മാതിരി പണി ചെയ്യരുത്'; ലഖ്‌നൗ ഉടമയ്‌ക്കെതിരെ മുന്‍ താരങ്ങള്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ടീമുടമ സഞ്ജീവ് ഗോയെങ്കയ്ക്കു രൂക്ഷവിമര്‍ശനം. സണ്‍റൈസേഴ്‌സിനെതിരെ എല്‍എസ്ജി പത്തു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെയായിരുന്നു ഗ്രൗണ്ടില്‍ രാഹുലിനു പരസ്യ ശകാരം നേരിട്ടത്. ക്യാമറക്കണ്ണുകള്‍ ഇതി വെടിപ്പിട് ഒപ്പിയെടുക്കുകയും ചെയ്തു. ഗോയെങ്കയുടെ നടപടി ശരിയായില്ലെന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഗ്രെയിം സ്മിത്തും മൈക്ക് ഹെസ്സനും പറഞ്ഞു.

സ്വന്തം ടീമിനെക്കുറിച്ച് ഉടമയ്ക്കു എത്രത്തോളം പാഷനുണ്ടായിരിക്കുമെന്നതു മനസ്സിലാക്കാന്‍ സാധിക്കുമെന്നും പക്ഷെ ഈ തരത്തില്‍ പരസ്യമായി സ്വന്തം ക്യാപ്റ്റനോടു കയര്‍ക്കുന്നത് ശരിയല്ല. ടീമിനെക്കുറിച്ചു വളരെ പാഷനേറ്റായിട്ടുള്ള ഉടമയാണ് സഞ്ജീവ് ഗോയെങ്ക. അദ്ദേഹത്തിന്റെ ടീം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അതാണ് വികാരങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്.

പക്ഷെ ആ തരത്തിലുള്ള സംവാദങ്ങള്‍ ഗ്രൗണ്ടലില്ല, മറിച്ച് ഡ്രസിംഗ് റൂമിനുള്ളില്‍ നടക്കേണ്ടതാണ്. ഒരുപാട് ക്യാമറകളാണ് നിങ്ങള്‍ക്കു ചുറ്റിലുമുള്ളത്. അവയൊന്നും തന്നെ മിസ് ചെയ്യാനും പോവുന്നില്ല- സ്മിത്ത് പറഞ്ഞു.

ഗോയെങ്ക വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടത്. ഈ മല്‍സരത്തില്‍ ആദ്യത്തെ ബോള്‍ മുതല്‍ എസ്ആര്‍എച്ചായിരുന്നു മികച്ച ടീം. സ്ആര്‍എച്ച് വളരെ യാഥാസ്ഥിതിക സമീപനമാണ് സ്വീകരിച്ചത്. സ്ണ്‍റൈസേഴ്സുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍എസ്ജിയുടെ ഗെയിമില്‍ വളരെയധികം അന്തരമുണ്ടായിരുന്നു. ഗോയെങ്ക തന്റെ അതൃപ്തിയാണ് പരസ്യമായി പ്രകടിപ്പിച്ചത്- ഹെസ്സന്‍ നിരീക്ഷിച്ചു.