ബാംഗ്ലൂർ ഹെഡ് കോച്ച് ആൻഡി ഫ്‌ളവർ പറയുന്നതനുസരിച്ച്, ഐപിഎൽ 2024-ൽ തങ്ങൾക്ക് പ്ലേ ഓഫിൽ എത്താനാകുമെന്ന് ഉറപ്പാണ്. ഗുജറാത്തിനെതിരായ അവരുടെ ഹോം മത്സരങ്ങൾക്ക് മുമ്പ്, തങ്ങൾക്ക് ഈ മത്സരവും അത് കൂടാതെ എല്ലാ മത്സരങ്ങളും ജയിക്കാൻ സാധിക്കുമെന്ന് പരിശീലകൻ പറഞ്ഞു. സീസണിൽ ചില മത്സരങ്ങളിൽ വമ്പൻ തോൽവിയെറ്റ് വാങ്ങിയ ആർസിബി അവസാന 2 മത്സരങ്ങളും വിജയിച്ചിരിക്കുകയാണ്.
ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും സജീവമായതിൽ സന്തോഷമുണ്ടെന്നും എന്നാൽ പോയിൻ്റ് പട്ടികയിൽ മികച്ച നിലയിൽ ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബൗളർമാരെ പ്രശംസിച്ച ഫ്ലവർ, കഴിഞ്ഞ 3 മത്സരങ്ങളിൽ അവർ നന്നായി കളിക്കുന്നു എന്നും പറഞ്ഞു.
“ഞങ്ങൾക്ക് ഇപ്പോഴും പ്ലേ ഓഫിലെത്താൻ അവസരമുണ്ട്, അത് അതിശയകരമാണ്. ഞങ്ങൾ എല്ലാ മത്സരങ്ങളും ജയിച്ച് പ്ലേ ഓഫിലെത്താൻ ശ്രമിക്കും.” ഫ്ലവർ കുറിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനെ 24 റൺസിന് തോൽപ്പിച്ചതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിരൽ ചൂണ്ടി ഇർഫാൻ പത്താൻ രംഗത്ത് വന്നിരുന്നു . മുംബൈയുടെ തോൽവിക്ക് കാരണം ഹാർദിക് പാണ്ഡ്യയാണെന്ന് ഇർഫാൻ ആരോപിച്ചു. ഹാർദിക് ഒരിക്കൽ കൂടി ടീമിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് മുംബൈ തോറ്റത്. ഒരു ഘട്ടത്തിൽ 55/7 എന്ന നിലയിലായിരുന്നു കെകെആർ. ഹാർദിക് നമാൻ ധിറിന് പന്ത് നൽകിയത് മത്സരത്തിൽ തിരിച്ചടിയായെന്ന് പതാതൻ പറഞ്ഞു.
തന്റെ പ്രധാന ബോളർമാരെ കൊണ്ടുവരുന്നതിനുപകരം, ഹാർദിക് പരിചയമില്ലാത്ത ഒരു ബോളറുടെ അടുത്തേക്ക് പോയി. പാണ്ഡ്യ നമന് പന്ത് നൽകിയതോടെ മത്സരത്തിൽ എംഐ തോറ്റു. അദ്ദേഹത്തിന്റെ മൂന്ന് ഓവറുകൾ വെങ്കിടേഷ് അയ്യർക്കും മനീഷ് പാണ്ഡെയ്ക്കും 83 റൺസ് കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറയെയും ജെറാൾഡ് കോറ്റ്സിയെയും ആക്രമണത്തിൽ നിന്ന് അകറ്റി നിർത്തി, അത് ആശ്ചര്യപ്പെടുത്തുന്നു- ഇർഫാൻ പത്താൻ പറഞ്ഞു.
മുൻ മുംബൈ താരം ഹർഭജൻ സിംഗും ഹാർദിക്കിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നമനു പകരം സ്‌പെഷ്യലിസ്റ്റ് ബോളർമാർക്ക് കൂടുതൽ ഓവർ നൽകണമായിരുന്നെന്ന് ഹർഭജൻ പറഞ്ഞു.
മത്സരത്തിൽ സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറി നേടിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് മികച്ച ബോളറായി. സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി എന്നിവർ യഥാക്രമം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.