ഗൗതം ഗംഭീറിന്റെയും എംഎസ് ധോണിയുടെയും നേതൃത്വ ശൈലികളെ താരതമ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ ബാറ്ററും കമന്റേറ്ററുമായ റോബിന്‍ ഉത്തപ്പ. ഗംഭീറും ധോണിയും തങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കുന്നതിലും മികച്ച കളിക്കാരെ മൈതാനത്ത് കൊണ്ടുവരുന്നതിലും വിദഗ്ധരാണെന്ന് ഉത്തപ്പ പറഞ്ഞു. കെകെആറിന്റെ ഐപിഎല്‍ ഫൈനല്‍ പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തപ്പയുടെ ഈ വിലയിരുത്തല്‍.
ഈ സീസണില്‍ സുനില്‍ നരെയ്‌ന്റെയും ആന്ദ്രെ റസ്സലിന്റെയും പുനരുജ്ജീവന പ്രകടനങ്ങളില്‍ ഉപദേഷ്ടാവിന്റെ സ്വാധീനം എടുത്തുകാണിച്ച ഉത്തപ്പ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണിലെ കെകെആറിന്റെ ശ്രദ്ധേയമായ പ്രകടനത്തിന് ഗംഭീറിന് മുഫുവന്‍ ക്രെഡിറ്റും നല്‍കി.
എംഎസ് ധോണിയും ഗൗതം ഗംഭീറും വളരെ സാമ്യമുള്ള നേതാക്കളാണെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അവരെ വിപരീതരായി തോന്നാം. പക്ഷേ അവര്‍ നേതൃത്വത്തില്‍ വളരെ സാമ്യമുള്ളവരാണ്. വെറുമൊരു സംഭാഷണത്തിലൂടെ സുനില്‍ നരെയ്നെയും ആന്ദ്രെ റസ്സലിനെയും നന്നായി കൊണ്ടുപോകാന്‍ ഗംഭീറിന് ആയി. മികച്ച പ്രകടനം നടത്താന്‍ എന്താണ് വേണ്ടതെന്ന് അയാള്‍ക്ക് നന്നായി അറിയാം.
അവര്‍ മാച്ച് വിന്നര്‍മാരാണ്. അവര്‍ക്ക് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യബോധവും റോള്‍ വ്യക്തതയും ഉണ്ട്. ഗൗതം ഗംഭീറിനെ പോലെയുള്ള ഒരാളുടെ പിന്തുണ അവര്‍ക്കുണ്ടെന്ന് മനസിലാക്കികഴിഞ്ഞാല്‍, നിങ്ങള്‍ക്ക് സ്വതന്ത്രനാകാം. ഗ്രൂപ്പിനുള്ളിലെ അവരുടെ സുരക്ഷയെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അദ്ദേഹം അത് വളരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.