IPL 2024: ദുരിതങ്ങൾക്കിടയിലും മുംബൈ ഇന്ത്യൻസിന് ആശ്വാസ വാർത്ത, ഇനി കളികൾ മാറും

ശസ്ത്രക്രിയയിൽ നിന്ന് മുക്തി നേടാനാകാതെ മൂന്ന് മത്സരങ്ങൾ നഷ്ടമായ സൂര്യകുമാർ യാദവ് ഇല്ലാതെയാണ് മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ഇറങ്ങിയത്. പരിക്കിൽ നിന്ന് മുക്തി നേടാൻ സാധിക്കാതെ അദ്ദേഹം ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ന് മുന്നോടിയായുള്ള ഫിറ്റ്‌നസ് ടെസ്റ്റിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല. നിലവിലെ സാഹചര്യത്തിൽ കണങ്കാലിന് പരിക്കേറ്റ താരത്തിന് കളിക്കാൻ സാധിക്കില്ല എന്നാണ് എൻസിഎ പറഞ്ഞത്.

17-ാം സീസണിൽ ഇതുവരെ വിജയിക്കാത്ത അഞ്ച് തവണ ചാമ്പ്യന്മാർക്ക് അദ്ദേഹത്തിൻ്റെ അഭാവം ശരിക്കും അനുഭവപ്പെട്ടു. ഈ സീസണിൽ പോയിന്റ് കൺടൻ സാധിക്കാത്ത ഏക ടീമാണ് മുംബൈ. ഗുജറാത്ത് ടൈറ്റൻസിനോട് തോൽവിയോടെ തുടങ്ങിയ സീസൺ അടുത്ത രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദിനോടുള്ള 31 റൺ തോൽവിയും പിന്നീട് രാജസ്ഥാൻ റോയൽസിൻ്റെ കൂടെയുള്ള പരാജയവും പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള കളിക്കാരെ സമ്മർദ്ദത്തിലാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യകുമാർ, നിലവിൽ ബാറ്റേഴ്സിനായുള്ള ഐസിസി ടി20 ഐ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്.

അദ്ദേഹത്തിൻ്റെ 360 ഡിഗ്രി ബാറ്റിംഗ് ശൈലി മുംബൈയെ മുൻകാലങ്ങളിൽ ആവേശകരമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. റെവ്‌സ്‌പോർട്‌സ് പറയുന്നതനുസരിച്ച്, ഏപ്രിൽ 2 ന് മറ്റൊരു റൗണ്ട് ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷം എൻസിഎ അദ്ദേഹത്തിന് കളിക്കാൻ അനുവാദം നൽകും. അത് മുംബൈക്ക് വലിയ രീതിയിൽ ഉള്ള ഊർജം ആകും നൽകുക.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ