ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പുതിയ ഹെയര്‍കട്ടിലാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്നു. വൃത്തിയായി മുടി വെട്ടാന്‍ പോലും പണം ചെലവാക്കാത്ത ഫാഫിനെ ഹര്‍ഭജന്‍ പരിഹസിക്കുകയും ചെയ്തു.
ഫാഫ് ഡു പ്ലെസിസ് ഏത് തരത്തിലുള്ള ഹെയര്‍കട്ടാണ് പരീക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള ഹെയര്‍ഡൊ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. പണം ലാഭിക്കാന്‍ ഒരു നല്ല കടയില്‍ പോയില്ല. അതിനാല്‍ അവന്‍ തന്നെ മുടി മുറിക്കാന്‍ ശ്രമിച്ചു. ഇത് അവന് ഒട്ടും ചേരുന്നില്ല. എന്നിരുന്നാലും, അവന്റെ മുടിയിലല്ല നമുക്ക് ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം- ഹര്‍ഭജന്‍ സിംഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഹെയര്‍കട്ടിനെ കട്ടോറ കട്ട് എന്നാണ് വിളിക്കുന്നതെന്ന് വരുണ്‍ ആരോണ്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം, 17-ാം സീസണില്‍ ആര്‍സിബിയെ പ്രചോദിപ്പിക്കാന്‍ ഫാഫിന് കഴിഞ്ഞില്ല. വിരാട് കോഹ്ലി, ഫാഫ്, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ സാന്നിധ്യമുണ്ടെങ്കിലും ലീഗിലെ ഏറ്റവും മോശം പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്.
നിലവില്‍ 11 മത്സരങ്ങള്‍ കളിച്ച ആര്‍സിബി ഏഴിലും തോറ്റു. നാല് മത്സരങ്ങള്‍ മാത്രം ജയിച്ച അവര്‍ 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങല്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് സാധ്യത അകലെയാണ്.