IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പുതിയ ഹെയര്‍കട്ടിലാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്നു. വൃത്തിയായി മുടി വെട്ടാന്‍ പോലും പണം ചെലവാക്കാത്ത ഫാഫിനെ ഹര്‍ഭജന്‍ പരിഹസിക്കുകയും ചെയ്തു.

ഫാഫ് ഡു പ്ലെസിസ് ഏത് തരത്തിലുള്ള ഹെയര്‍കട്ടാണ് പരീക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള ഹെയര്‍ഡൊ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. പണം ലാഭിക്കാന്‍ ഒരു നല്ല കടയില്‍ പോയില്ല. അതിനാല്‍ അവന്‍ തന്നെ മുടി മുറിക്കാന്‍ ശ്രമിച്ചു. ഇത് അവന് ഒട്ടും ചേരുന്നില്ല. എന്നിരുന്നാലും, അവന്റെ മുടിയിലല്ല നമുക്ക് ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം- ഹര്‍ഭജന്‍ സിംഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഹെയര്‍കട്ടിനെ കട്ടോറ കട്ട് എന്നാണ് വിളിക്കുന്നതെന്ന് വരുണ്‍ ആരോണ്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം, 17-ാം സീസണില്‍ ആര്‍സിബിയെ പ്രചോദിപ്പിക്കാന്‍ ഫാഫിന് കഴിഞ്ഞില്ല. വിരാട് കോഹ്ലി, ഫാഫ്, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ സാന്നിധ്യമുണ്ടെങ്കിലും ലീഗിലെ ഏറ്റവും മോശം പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്.

നിലവില്‍ 11 മത്സരങ്ങള്‍ കളിച്ച ആര്‍സിബി ഏഴിലും തോറ്റു. നാല് മത്സരങ്ങള്‍ മാത്രം ജയിച്ച അവര്‍ 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങല്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് സാധ്യത അകലെയാണ്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍