മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് രോഹിത് ഔട്ട്; ഇനി ടീമിനെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യ; നിര്‍ണായ തീരുമാനം പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ ഇനി ഹാര്‍ദിക് പാണ്ഡ്യ നയിക്കും. രോഹിത് ശര്‍മ്മയെ മാറ്റിയാണ് ക്യാപ്റ്റന്‍സിയില്‍ പുതിയ തീരുമാനം ടീം പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയാണ് ഔദ്യോഗികമായി തീരുമാനം അറിയിച്ചിരിക്കുന്നത്.

ഇത് ഇവിടുത്തെ ഭാവി നിര്‍മിക്കുന്നതിന്റെ ഭാഗമാണ്. സചിന്‍ മുതല്‍ ഹര്‍ഭജന്‍ വരെയും റിക്കി മുതല്‍ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താല്‍ മുംബൈ ഇന്ത്യന്‍സ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്രം തുടരാനായാണ് ഹാര്‍ദിക് പാണ്ഡ്യ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാവുന്നതെന്ന് ടീമിന്റെ ഗ്ലോബല്‍ പെര്‍ഫോമന്‍സ് ഹെഡ് മഹേല ജയവര്‍ധന പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ രോഹിത് ശര്‍മ്മയോട് നന്ദി പറയുകയാണ്. അസാധാരണമായ മികവാണ് നായകനെന്ന നിലയില്‍ 2013 മുതല്‍ രോഹിത് ശര്‍മ്മ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഹിത്തിന്റെ കൂടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതെന്നും ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തന്റെ പഴയ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും അത് മനോഹരമായ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവരുമെന്നും പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ (ജിടി) നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് (എംഐ) ട്രേഡ് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ചത്. നേരത്തെ മുംബൈക്ക് വേണ്ടി 92 മത്സരങ്ങള്‍ കളിച്ച ഹാര്‍ദ്ദിക് 1,476 റണ്‍സും 42 വിക്കറ്റും നേടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ജിടിയുടെ വിജയകരമായ ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്. 2022 എഡിഷനില്‍ തന്റെ ടീമിനെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് 2023ലെ ഐപിഎല്‍ റണ്ണറപ്പുമാക്കി.

മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി ഹാര്‍ദിക്കിനെ ടീമിലേക്ക് നേരത്തെ സ്വാഗതം ചെയ്തിരുന്നു. ‘ഹാര്‍ദിക്കിനെ വീട്ടിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! ഇത് ഞങ്ങളുടെ മുംബൈ ഇന്ത്യന്‍സ് കുടുംബവുമായുള്ള ഹൃദയസ്പര്‍ശിയായ ഒരു ഒത്തുചേരലാണ്! മുംബൈ ഇന്ത്യന്‍സിന്റെ യുവ പ്രതിഭയില്‍നിന്ന് ഹാര്‍ദിക് ഒരുപാട് മുന്നോട്ട് പോയി. അവന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഭാവി എന്തായിരിക്കുമെന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്’ മുംബൈ ഇന്ത്യന്‍സിന്റെ എക്സ് ഹാന്‍ഡില്‍ അവര്‍ പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം