IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ അര്‍ദ്ധ സെഞ്ച്വറി നേടി ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍മായക പങ്ക് വഹിച്ച നിതീഷ് കുമാര്‍ റെഡ്ഡിയെ പ്രശംസിച്ച് ഏസീസ് മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച വാട്‌സണ്‍ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരില്‍  ഇഷ്ടം നിതീഷിനോടാണെന്ന് പറഞ്ഞു.

നിലവിലെ എന്റെ ഫേവറേറ്റ് ക്രിക്കറ്റ് താരങ്ങളിലൊരാളാണവന്‍. സ്പിന്നര്‍മാരെ എത്ര മനോഹരമായാണ് അവന്‍ നേരിടുന്നത്. യുസ്വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നീ സീനിയര്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം അവന്‍ നടത്തുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഇങ്ങനെ കളിക്കുകയെന്നത് എളുപ്പമല്ല.

സമ്മര്‍ദ്ദ ഘട്ടത്തില്‍ രാജസ്ഥാനെതിരേ അവന്‍ നടത്തിയ പ്രകടനം മികവ് എടുത്തു കാട്ടുന്നതാണ്.  അദ്ദേഹം ഒരു അപൂർവ പ്രതിഭയാണ്. ഐപിഎല്ലിൽ നിന്ന് ഉയർന്നുവരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് നിതീഷ് റെഡ്ഡി. അതുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിന് പ്രതിഭകളുടെ സമ്പത്തുള്ളത്, നിതീഷ് അത്തരത്തിലുള്ള ഒരു രത്നമാണ്- വാട്സണ്‍ പറഞ്ഞു.

വലിയ ഭാവിയുള്ള യുവ ഓള്‍റൗണ്ടറായാണ് നിതീഷിനെ പ്രമുഖര്‍ വിലയിരുത്തുന്നത്. രാജസ്ഥാനെതിരെ 2 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നിതീഷ് നേടി. 3 ഫോറും 8 സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രകടനം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം