ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചിട്ടും പ്ലേഓഫ് കടക്കാതെ ഏറെക്കുറെ പുറത്താകുന്ന അവസ്ഥയിലാണ്. അവര്‍ 11 മത്സരങ്ങള്‍ കളിച്ചു, 4-ല്‍ വിജയം ഉറപ്പിച്ചപ്പോള്‍ 7-ലും തോറ്റു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ അവര്‍ എതിരാളികളെ തോല്‍പ്പിച്ചാല്‍ അവര്‍ 14 പോയിന്റിലെത്തും. അത് പ്ലേഓഫില്‍ ഒരു സ്ഥാനം അവര്‍ക്ക് ഉറപ്പുനല്‍കുന്നില്ല.
ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ പരാജയമാണ് ഗ്ലെന്‍ മാക്‌സ്വെല്‍. ഒരു സീസണ്‍ ഒഴികെ അദ്ദേഹം ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പഞ്ചാബ് കിംഗ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മികച്ച സീസണ്‍. അല്ലാത്തപക്ഷം, ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരുടെ കൂട്ടത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മോശം തുടക്കത്തിന് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം 17-ാം സീസണിലെ കുറച്ച് ഗെയിമുകളില്‍നിന്ന് സ്വയം ഓഴിവായി. എന്നിരുന്നാലും, പിന്നീട് പ്ലെയിംഗ് ഇലവനിലേക്കുള്ള തിരിച്ചുവരവ് മികച്ചതായിരുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഏറ്റവും പുതിയ കളിയില്‍, അമിതമായി ആക്രമണോത്സുകനാകാന്‍ ശ്രമിച്ച അദ്ദേഹം 3 പന്തില്‍ 4 റണ്‍സ് മാത്രം നേടി പുറത്തായി.
അതിനിടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനെന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ ഓസീസ് ഓള്‍റൗണ്ടറിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. ‘ഗ്ലെന്‍ മാക്സ്വെല്‍… ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും അമിതമായി വിലയിരുത്തപ്പെട്ട കളിക്കാരനാണ് അദ്ദേഹം,’ പാര്‍ഥിവ് എക്സില്‍ എഴുതി.