IPL 2024: 'അവന്‍ സ്റ്റാര്‍ക്കിനേക്കാള്‍ മികച്ചവന്‍, ഇത് അവനെ ആഘോഷിക്കേണ്ട സമയം'; യുവ പേസര്‍ക്ക് വന്‍ അഭിനന്ദനവുമായി ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ ബൗള്‍ ചെയ്യുന്ന മായങ്ക് യാദവിന്റെ ആവിര്‍ഭാവം കാണുന്നതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ 21കാരന്‍ പതിനേഴാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തുടര്‍ച്ചയായ രണ്ട് വിജയങ്ങളിലേക്ക് നയിച്ചു.

ഇന്നലെ നടന്ന മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, രജത് പാട്ടിദാര്‍ എന്നിവരെ പുറത്താക്കി പേസര്‍ ആര്‍സിബിയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്ക് വാങ്ങിയ പരിചയസമ്പന്നനായ മിച്ചല്‍ സ്റ്റാര്‍ക്കിനെക്കാള്‍ മികച്ച ബോളര്‍ മായങ്ക് യാവാണെന്ന് ഇര്‍ഫാന്‍ വിലയിരുത്തി.

മിച്ചല്‍ സ്റ്റാര്‍ക്കിനേക്കാള്‍ മികച്ച ബൗളറാണ് മായങ്ക് യാദവ്. പുതുമയും അനുഭവപരിചയവുമില്ലെങ്കിലും, രണ്ട് കളികളില്‍ നിന്ന് ആറ് വിക്കറ്റുമായി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ യാദവ് പരാജയപ്പെടുത്തി. ബാറ്റര്‍മാരെ റണ്‍സ് നേടുന്നതില്‍ നിന്ന് തടയാന്‍ പന്ത് എവിടെ പിച്ച് ചെയ്യണമെന്ന് അവനറിയാം. വിക്കറ്റ് വീഴ്ത്താന്‍ ആവശ്യമായ സ്ഥലങ്ങളില്‍ പന്ത് പിച്ച് ചെയ്യാന്‍ അദ്ദേഹത്തിന് മതിയായ അറിവുണ്ട്.

അവന്‍ സ്റ്റാര്‍ക്കിനേക്കാള്‍ നന്നായി പന്തെറിഞ്ഞു. ലോകകപ്പ് ജേതാവും ഓസ്ട്രേലിയയുടെ മാച്ച് വിന്നറുമായിട്ടും തന്റെ ലൈനും ലെങ്തും ശരിയാക്കാന്‍ ഓസീസ് പേസര്‍ ബുദ്ധിമുട്ടുകയാണ്. ബാറ്റര്‍മാര്‍ അദ്ദേഹത്തിനെതിരെ ധാരാളം റണ്‍സ് എടുത്തിട്ടുണ്ട്. മറുവശത്ത്, മായങ്ക് റണ്‍സൊന്നും വഴങ്ങിയിട്ടില്ല. മായങ്ക് ഇന്ത്യയുടെ അഭിമാനമാണ്, നാമെല്ലാവരും അദ്ദേഹത്തിന്റെ വിജയം അമിതമായി ചിന്തിക്കാതെ ആഘോഷിക്കണം- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത