IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. യുവ നായകന്‍ മുഖം മാത്രമാണെന്നും എംഎസ് ധോണിയാണ് ഇപ്പോഴും ടീമിന്റെ യഥാര്‍ത്ഥ ക്യാപ്റ്റനാണെന്നും അദ്ദേഹം പറഞ്ഞു.

എംഎസ് ധോണിയൊപ്പമുള്ളതിനാല്‍ ഋതുരാജ് ഗെയ്ക്വാദ് ഒരു മുഖം മാത്രമാണ്. ധോണിയാണ് ടീമിന്റെ യഥാര്‍ത്ഥ നായകന്‍. സ്റ്റമ്പിന് പിന്നില്‍ നിന്ന് എല്ലാ സുപ്രധാന തീരുമാനങ്ങളും അവന്‍ എടുക്കുന്നു. അത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍നിന്നും മാറ്റാന്‍ കഴിയില്ല- കൈഫ് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ആരംഭിക്കുന്നതിന് മുമ്പ് ധോണി നായകസ്ഥാനം ഋതുരാജിനെ ഏല്‍പ്പിച്ചു. താന്‍ വിരമിക്കുന്നതിന് മുമ്പ് ഒരു പുതിയ നേതാവിനെ വളര്‍ത്തിയെടുക്കാന്‍ ധോണി ആഗ്രഹിച്ചു. പുതിയ നേതാവിനോട് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പറഞ്ഞ ധോണി ഋതുരാജിന് സ്റ്റമ്പിന് പിന്നില്‍നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

എന്നിരുന്നാലും, നിലവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ തോറ്റ സിഎസ്‌കെ ബുദ്ധിമുട്ടുകയാണ്. എട്ട് കളികളില്‍ അഞ്ചെണ്ണം ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ നാലാമതുണ്ട്.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി