ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ പഞ്ചാബ് കിംഗ്സിനെതിരായ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സഹതാരം അഭിഷേക് ശര്‍മ്മയുടെ ബാറ്റിംഗിനെ പ്രശംസിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന അഭിഷേക് പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ 28 പന്തില്‍ 66 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഭിഷേകിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് സംസാരിച്ച കമ്മിന്‍സ് യുവ ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ ബൗള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നു സമ്മതിച്ചു.
ഇത് ഗംഭീരവുമായിരുന്നു. ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങളില്‍ 6ലും ഞങ്ങള്‍ ജയിച്ചു. ഫ്രാഞ്ചൈസിയില്‍ ചേരുന്നതിന് മുമ്പ് എനിക്ക് പലരെയും അറിയില്ലായിരുന്നു, പക്ഷേ ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അഭിഷേകിന്‍റെ ബാറ്റിംഗ് അതിശയകരവും ഭയപ്പെടുത്തുന്നതുമാണ്. അദ്ദേഹത്തിനെതിരെ ബോള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
നിതീഷ് ഒരു ക്ലാസ് കളിക്കാരനാണ്, പക്വത കാണിച്ചിട്ടുണ്ട്. ഞാന്‍ മുമ്പ് പ്ലേഓഫിന്റെ ഭാഗമായിട്ടില്ല, അതിനാല്‍ ഇത് ആവേശകരമായി തോന്നുന്നു.വരാനിരിക്കുന്ന കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ്- കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ 28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 23-കാരന്‍ ആറ് സിക്‌സും അഞ്ച് ഫോറും പറത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീം മത്സരത്തില്‍ 4 വിക്കറ്റിന് വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സീസണില്‍ താരം 200-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 450-ലധികം റണ്‍സ് നേടിയിട്ടുണ്ട്.
അതേസമയം, മെയ് 21 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.