ഓസ്‌ട്രേലിയയുടെയും റോയൽ ചലഞ്ചേഴ്‌സിൻ്റെയും ബെംഗളൂരു ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ അത്ര നല്ല സമയമല്ല. അദ്ദേഹത്തിൻ്റെ പ്രകടനം വളരെ മോശമായതിനാൽ ട്രോളുകൾ നിറയുകയാണ് ഇപ്പോൾ. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അടുത്തിടെ സൂപ്പർ താരത്തെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
50 റൺസിൽ താഴെ മാത്രം സ്കോർ മാത്രം സ്കോർ ചെയ്യുകയും രണ്ട് തവണ പൂജ്യത്തിനും പുറത്താക്കുകയും ചെയ്ത മാക്‌സ്‌വെല്ലാണ് ടൂർണമെൻ്റിൽ ആർസിബിയുടെ പരാജയത്തിന് പിന്നിലെ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും, നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലിയ്‌ക്കൊപ്പമുള്ള സമയം അദ്ദേഹം ആസ്വദിക്കുകയാണ്.
നീണ്ട ഇടവേളക്ക് ശേഷമാണ് കോഹ്ലി ഈ സീസൺ ലീഗിലൂടെ ടൂർണമെന്റിൽ തിരിച്ചെത്തുന്നത്. ഇഎസ്പിഎൻ ഓസ്‌ട്രേലിയയുമായുള്ള തൻ്റെ സമീപകാല സംഭാഷണത്തിലാണ് മാക്‌സ്‌വെൽ വിരാടിനെക്കുറിച്ച് സംസാരിച്ചത്. “അദ്ദേഹം നന്നായി തന്നെയാണ് ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിത്. ഞങ്ങൾക്ക് ഒപ്പം അദ്ദേഹം നൃത്തം ചെയ്യുന്നു. കോഹ്‌ലി ഒരു കുട്ടിയെപ്പോലെയാണ്, അവൻ ഇപ്പോഴും എല്ലാവര്ക്കും സന്തോഷം നൽകുന്നു. അവൻ ഇപ്പോഴും എന്നെ മോശക്കാരനാക്കി സംസാരിക്കുമ്പോൾ ഞാൻ അവനെ അദ്ദേഹത്തിന്റെ പ്രായം ഓർമിപ്പിക്കും.”
മൂന്ന് തോൽവിയും ഒരു ജയവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിൻ്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വിരാട് 200-ലധികം റൺസ് നേടി ഓറഞ്ച് ക്യാപ്പിൻ്റെ ഉടമയുമായി നിൽക്കുന്നു. എന്നാൽ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, മാക്സ്വെൽ, കാമറൂൺ ഗ്രീൻ, രജത് പാട്ടിദാർ തുടങ്ങിയവരാണ് ടീമിന്റെ താളം നശിപ്പിക്കുന്നത്.
ബോളർമാരുടെ പ്രകടനം ആകട്ടെ അതിദയനീയമായി ഈ സീസണിലും തുടരുകയാണ്.