IPL 2024: ഏറ്റവും മികച്ച ഫിനിഷറായി അവന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കും: കെവിന്‍ പീറ്റേഴ്സണ്‍

ഏറ്റവും മികച്ച ഫിനിഷറായി വിരാട് കോഹ്ലി തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ കോഹ്ലിയുടെ മാസ്റ്റര്‍ക്ലാസ് ബാറ്റിംഗിനെ പ്രശംസിച്ച പീറ്റേഴ്‌സണ്‍ തന്റെ ടീമിനായി ഗെയിമുകള്‍ ജയിക്കുന്നത് കോഹ്‌ലി ഏറെ ആസ്വദിക്കുന്നവെന്ന് പറഞ്ഞു.

അവന്‍ വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍, കളിയിലെ ഏറ്റവും മികച്ച ഫിനിഷറായി ഓര്‍മ്മിക്കപ്പെടും. അവന്‍ ഇത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു, ഒപ്പം തന്റെ ടീമിനായി ഗെയിമുകള്‍ ജയിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നു, ടീമിനായി ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ തന്റെ ശ്രദ്ധേയമായ സ്ഥിരത കാണിക്കുന്നു. അവനെ സമ്മര്‍ദ്ദം ബാധിക്കുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ അവന്‍ അഭിവൃദ്ധി പ്രാപിക്കുന്നു- കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

സീസണില്‍ ആദ്യ ജയം നേടിയെടുത്തിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഹോം ഗ്രൌണ്ടില്‍ പഞ്ചാബിനെതിരായി നടന്ന മത്സരത്തില്‍ ആര്‍സിബി നാല് വിക്കറ്റിനാണ് ജയിച്ചുകയറിയത്. തകര്‍ത്തടിച്ച് വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. താരം 49 ബോളില്‍ 11 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ 77 റണ്‍സെടുത്തു.

എന്നാല്‍ ജയത്തിലും കോഹ്‌ലി നിരാശനാണ്. തനിക്ക് കളിയില്‍ വിജയം വരെ നിന്ന് ചെയ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശ ഉണ്ടെന്ന് കോഹ്‌ലി പറഞ്ഞു. കോഹ്‌ലി ടി20 ലോകകപ്പ് കളിക്കണോ എന്ന ചര്‍ച്ചയിലും താരം പ്രതികരിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം