IPL 2024: സിക്സർ രാജാക്കന്മാരുടെ പട്ടിക പുറത്ത്, റെക്കോഡ് നേട്ടത്തിൽ എത്തിയ റസലിന് മുമ്പ് ലിസ്റ്റിൽ എത്തിയ പ്രമുഖർ ഇവർ; ഇന്ത്യയിൽ നിന്ന് മൂന്ന് പേരും ലിസ്റ്റിൽ

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കെകെആറിന് കൂറ്റൻ സ്‌കോർ കിട്ടാൻ കാരണം ഇറങ്ങിയ എല്ലാ താരങ്ങളും വിനാശകരമായ രീതിയിൽ ബാറ്റ് ചെയ്തത് കൊണ്ടാണ്. ക്രീസിലെത്തിയ കെകെആർ ബാറ്റർമാരെല്ലാം വെളിച്ചപ്പാടായപ്പോൾ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് പിറന്നു. തകർപ്പൻ ബാറ്റിംഗ് വിരുന്നൊരുക്കി അർദ്ധ സെഞ്ച്വറി നേടിയ വിൻഡീസ് താരം സുനിൽ നരെയ്‌നാണ് കെകെആറിന്റെ ടോപ് സ്‌കോറർ. 39 ബോൾ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയിൽ 85 റൺസാണ് അടിച്ചെടുത്തത്. കെകെആറിനായി യുവതാരം അംഗൃഷ് രഘുവംശിയും ബാറ്റിംഗ് വിസ്‌ഫോടനമാണ് അഴിച്ചുവിട്ടത്. 27 ബോളിൽ താരം മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകടമ്പടിയിൽ 54 റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ആന്ദ്രെ റസ്സലും റിങ്കു സിംഗുമാണ് കെകെആർ സ്‌കോർ 250 കടത്തിയത്.

അവസാന ഓവറുകളി കത്തികയറിയ റസൽ ഐപിഎല്ലിൽ നൈറ്റ് റൈഡേഴ്‌സിനായി 200 ഐപിഎൽ സിക്‌സറുകൾ നേടിയ താരമായി. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ഈ റെക്കോർഡ് സ്ഥാപിക്കുന്ന ആദ്യ കളിക്കാരനായി താരം മാറി. നിതീഷ് റാണ (106) മാത്രമാണ് ടീമിനായി 100-ലധികം സിക്‌സറുകൾ നേടിയ ഏക താരം. നേരത്തെ ലീഗിൻ്റെ ചരിത്രത്തിൽ 200 സിക്‌സറുകൾ മറികടക്കുന്ന ഒമ്പതാമത്തെ താരമായി മാറിയ റസൽ, മത്സരത്തിൽ ഒരു ഫ്രാഞ്ചൈസിക്കായി 200-ലധികം സിക്‌സറുകൾ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ കളിക്കാരനായി.

200 സിക്സുകളിൽ അധികം ടീമിനായി നേടിയ താരങ്ങളെ നമുക്ക് നോക്കാം:

കീറോൺ പൊള്ളാർഡ്, രോഹിത് ശർമ്മ (മുംബൈ ഇന്ത്യൻസ്)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കീറോൺ പൊള്ളാർഡും രോഹിത് ശർമ്മയും യഥാക്രമം 223, 210 സിക്‌സറുകൾ നേടിയിട്ടുണ്ട്. 28.67ന് എംഐക്ക് വേണ്ടി 3412 റൺസ് നേടിയാണ് പൊള്ളാർഡ് ഐപിഎൽ കരിയർ അവസാനിപ്പിച്ചത്. അദ്ദേഹമാണ് മുംബൈയുടെ ഏറ്റവും വലിയ വമ്പനടിക്കാരൻ. പൊള്ളാർഡിൻ്റെ റെക്കോർഡിനൊപ്പമാണ് രോഹിത് അടുക്കുന്നത്. എംഐക്ക് വേണ്ടി 201 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ഫ്രാഞ്ചൈസിക്ക് വേണ്ടി 5000 റൺസ് പിന്നിട്ട ഏക കളിക്കാരനാണ്. ഫ്രാഞ്ചൈസിക്കായി 400-ലധികം ഫോറുകളുടെയും 200-ലധികം സിക്സുകളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 261 സിക്‌സറുകൾ പറത്തിയ രോഹിത് 6280 റൺസും ടീമിനായി നേടി. മുംബൈയിൽ എത്തുന്നതിന് മുമ്പ് രോഹിത് ഹൈദരാബാദിനായിട്ടാണ് കളിച്ചിരുന്നത്.

എംഎസ് ധോണി (ചെന്നൈ സൂപ്പർ കിംഗ്സ്)

200ലധികം സിക്‌സറുകൾ നേടിയ ഏക ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റ്‌സ്മാൻ എംഎസ് ധോണിയാണ്. അടുത്തിടെ ഡിസിക്കെതിരെ മികച്ച പ്രകടനം നടത്തിയ 42 കാരൻ സിഎസ്‌കെയ്‌ക്കായി 212 സിക്‌സറുകൾ നേടിയിട്ടുണ്ട്. ഐപിഎല്ലിൽ സിഎസ്‌കെയ്‌ക്കായി 223 മത്സരങ്ങൾ കളിച്ചിട്ടുള്ള ധോണി അവരുടെ രണ്ടാമത്തെ ഉയർന്ന സ്‌കോററാണ്. 40.22 ശരാശരിയിൽ 4545 നേടിയിട്ടുണ്ട് ധോണി. ഫ്രാഞ്ചൈസിക്ക് വേണ്ടി 4687 റൺസ് അടിച്ചുകൂട്ടിയ സുരേഷ് റെയ്‌നയ്ക്ക് പിന്നിലാണ് ധോണി. സിഎസ്‌കെയുടെ സിക്‌സ് (180)യുടെ കാര്യത്തിൽ റെയ്‌ന രണ്ടാം സ്ഥാനത്താണ്.

വിരാട് കോലി, ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ് (ആർസിബി)

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സ് അടിച്ച താരമെന്ന നേട്ടം അടുത്തിടെ വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഐപിഎൽ കരിയറിൽ ആർസിബിക്ക് വേണ്ടി കളിച്ചിട്ടുള്ള കോഹ്‌ലി 233 ഇന്നിംഗ്‌സുകളിൽ നിന്ന് 242 സിക്സുകളാണ് നേടിയത്. 37.7 ശരാശരിയിൽ 7466 റൺസ് നേടിയ കോഹ്‌ലിയാണ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം.

ലീഗിൽ ആർസിബി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് ക്രിസ് ഗെയ്ൽ കളിച്ചു. ആർസിബിക്ക് വേണ്ടി 85 മത്സരങ്ങൾ കളിച്ച അദ്ദേഹം 43.32 ശരാശരിയിൽ 3163 റൺസ് നേടി. അവിടെ ഗെയ്ൽ അഞ്ച് സെഞ്ചുറികളും 19 അർധസെഞ്ചുറികളും നേടി, 239 സിക്‌സറുകളോടെ തൻ്റെ കരിയർ അവസാനിപ്പിച്ചു. 4965 ഐപിഎൽ റൺസ് പൂർത്തിയാക്കിയ ഗെയ്ൽ, 357 സിക്സ് നേടി ലീഗ് ചരിത്രത്തിൽ ഏറ്റവും സിക്സ് നേടിയ താരമാണ്.

ആർസിബിയുടെ എക്കാലത്തെയും സിക്സ് പട്ടികയിൽ മൂന്നാമതാണ് എബി ഡിവില്ലിയേഴ്സ്. ഐപിഎല്ലിൽ ഡിസിക്ക് വേണ്ടിയും കളിച്ചിട്ടുള്ള എബിഡി ചലഞ്ചേഴ്സിനായി 144 ഇന്നിംഗ്‌സുകളിൽ നിന്ന് 238 സിക്‌സറുകൾ നേടിയിട്ടുണ്ട്. 41.2 ശരാശരിയിൽ 4491 റൺസാണ് അദ്ദേഹം ആർസിബിക്ക് വേണ്ടി അടിച്ചുകൂട്ടിയത്.

Latest Stories

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം