വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഹാര്‍ദിക് പാണ്ഡ്യ അത്ര വലിയ നഷ്ടമാണെന്ന് താന്‍ കരുതുന്നില്ലെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ബ്രാഡ് ഹോഗ്. 2022 ലെ ഉദ്ഘാടന സീസണില്‍ ഹാര്‍ദിക് ടൈറ്റന്‍സിനെ അവരുടെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുകയും 2023 പതിപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീസണില്‍ ഹാര്‍ദ്ദിക് തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തി.
ഹാര്‍ദിക് പാണ്ഡ്യ ശരിക്കും ജിടിക്ക് അത്ര വലിയ നഷ്ടമാണെന്ന് ഞാന്‍ കരുതുന്നില്ല. മധ്യനിരയിലെ ഒരു മികച്ച ഓള്‍റൗണ്ടറാണ് അദ്ദേഹം, പക്ഷേ അവര്‍ക്ക് അത് മറയ്ക്കാന്‍ കഴിയും. അവര്‍ക്ക് അവിടെ മികച്ച ബോളിംഗ് ഡെപ്ത് ലഭിച്ചു. അവന്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യും. പക്ഷേ അദ്ദേഹം അവിടെ ഏറ്റവും അനുയോജ്യനാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഹാര്‍ദ്ദിക് ഇല്ലാത്ത ഗുജറാത്ത് ടൈറ്റന്‍സ് മികച്ചതാണ്.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാറ്റ് ചെയ്യുന്നതാണ് മുംബൈയ്ക്ക് നല്ലത്, അവിടെയാണ് ഹാര്‍ദിക് ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നത്. ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാന്‍ കരുതുന്നു- ഹോഗ് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായാണ് ഹാര്‍ദിക് എംഐ ക്യാമ്പില്‍ ചേര്‍ന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മൂന്ന് തവണ ഫൈനലിസ്റ്റുകളായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.