ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഒരു റൺ ഫെസ്റ്റായി മാറി. ടി20 മത്സരത്തിൽ ഇരു ടീമുകളും 250 റൺസിന് മുകളിൽ സ്കോർ ചെയ്തു എന്ന റെക്കോഡ് ഉൾപ്പടെ നിരവധി അനവധി റെക്കോഡുകളാണ് പിറന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ എന്ന സ്വന്തം റെക്കോർഡ് സൺറൈസേഴ്‌സ് ഹൈദരാബാദ് മെച്ചപ്പെടുത്തിയതോടെയാണ് ആദ്യ റെക്കോഡ് പിറന്നത്. അവർ 287 റൺസാണ് അടിച്ചു. മുമ്പത്തെ റെക്കോഡ് സ്കോർ 277 ആയിരുന്നു. മറുപടിയായി, ദിനേഷ് കാർത്തിക്കിൻ്റെ 35 പന്തിൽ 83 റൺ മികവിൽ ആർസിബി 262 റൺസ് നേടി തോൽവി ഭാരം കുറക്കുകയും ഹൈദരാബാദിനെ വിറപ്പിക്കുകയും ചെയ്തു.
റൺ ഫെസ്റ്റ് ആയിരുന്ന മത്സരത്തിൽ ഇരുടീമുകളും ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്തിയതോടെ ഒട്ടേറെ റെക്കോർഡുകൾ പിറന്നു. ബാറ്റർമാർ വാർത്തകളിൽ ഇടം നേടിയപ്പോൾ, ബൗളർമാർക്ക് അത്ര നല്ല ദിനം ആയിരുന്നില്ലെങ്കിലും അവരും ചില ആവശ്യമില്ലാത്ത റെക്കോഡുകൾ സ്വന്തമാക്കി.
1. സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് നേടിയത്, ഏതാനും ആഴ്‌ചകൾക്ക് മുമ്പ് മുംബൈ ഇന്ത്യൻസിനെതിരെ അവർ നേടിയ 277/3 എന്ന സ്വന്തം ടോട്ടൽ മെച്ചപ്പെടുത്തി. ഇന്നലെ 287 റൺസാണ് അവർ അടിച്ചുകൂട്ടിയത്.
2. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ പിറമാണ് മത്സരത്തിൽ ബാംഗ്ലൂരും ഹൈദരാബാദും ചേർന്ന് ആകെ 549 റൺസ് നേടി. സൺറൈസേഴ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നേടിയ 523 റൺസായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും മികച്ചത്.
3. മത്സരത്തിൽ ഹൈദരാബാദ് ബാറ്റർമാർ 22 സിക്‌സറുകൾ അടിച്ചു, ഇത് ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ ഏതൊരു ടീമും നേടുന്ന ഏറ്റവും കൂടുതൽ സിക്‌സറാണ്. 2013ൽ പൂനെ വാരിയേഴ്‌സിനെതിരെ 21 സിക്‌സറുകൾ നേടിയ ആർസിബിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.
4. ഈ മത്സരത്തിൽ ഹൈദരാബാദ്, ബാംഗ്ലൂർ ബാറ്റർമാർ 38 സിക്‌സറുകൾ അടിച്ചു, ഇത് ഒരു മത്സരത്തിൽ പിറന്ന സിക്സ് റെക്കോഡാണ്
5. ബാംഗ്ലൂരും ഹൈദരാബാദും ചേർന്ന് ആകെ 81 ബൗണ്ടറികൾ അടിച്ചു. നേരത്തെ 2023ൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന മത്സരത്തിലും 81 ബൗണ്ടറികൾ തന്നെയാണ് പറന്നത്.
6. ടി20 ക്രിക്കറ്റിലെ ഒരു ടീമിന്റെ പരാജയത്തിലും അവർ നേടിയ ഏറ്റവും ഉയർന്ന സ്‌കോറാണ് ആർസിബിയുടെ 262/7. 2023ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെസ്റ്റ് ഇൻഡീസ് നേടിയ 258/5 എന്ന മികച്ച സ്‌കോറായിരുന്നു ഇതിനുമുമ്പ്.
7. ഐപിഎൽ ചരിത്രത്തിൽ ലീഗിൽ രണ്ട് 250-ലധികം ടോട്ടലുകൾ നേടുന്ന ആദ്യ ടീമായി ഹൈദരാബാദ്. ശേഷം ആർസിബിയും ആ നേട്ടത്തിൽ എത്തി.
8. ഒരേ ടീമിലെ 4 ബൗളർമാർ അവരുടെ ഓവറിൽ 50-ലധികം റൺസ് നേടുന്നത് ഇതാദ്യമാണ്. ആർസിബിയുടെ റീസ് ടോപ്ലി (68), യഷ് ദയാൽ (51), ലോക്കി ഫെർഗൂസൺ (52), വിജയ്കുമാർ വൈശാഖ് (64) എന്നിവർ എസ്ആർഎച്ചിനെതിരെ 50-ലധികം റൺസ് വഴങ്ങി.
9. മത്സരത്തിൽ ഇരുടീമുകളും ചേർന്ന് ഏഴ് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകൾ പിറന്നു. ഒരു ടി20 മത്സരത്തിലും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല.