IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആവേശകരമായ മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ആരാധകരെ അമ്പരപ്പിച്ച ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. ഇൻ്റർനെറ്റിലെ പ്ലാറ്റ്‌ഫോമുകൾ എല്ലാം കീഴടക്കി വീഡിയോ മുന്നേറുമ്പോൾ ഇത് കാണുന്ന ആരധകരുടെ എല്ലാം മുഖത്ത് സന്തോഷം വിടരും.

ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) മത്സരത്തിന് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) മാറി. ടി20 ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നാലാം സ്ഥാനക്കാരായി. ചെന്നൈക്ക് എതിരെ മികച്ച വിജയം നേടിയാൽ മാത്രമേ ബാംഗ്ലൂരിന് അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യാൻ സാധിക്കുക ഉള്ളു.

ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) എംഎസ് ധോണി നെറ്റ്‌സിൽ പരിശീലിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ചു. വൈറൽ വീഡിയോയിൽ ഇതിഹാസ ക്രിക്കറ്റ് താരം ഓഫ് സ്പിൻ പന്തുകൾ ബൗൾ ചെയ്യുന്നത് കാണാൻ സാധിക്കുന്നു. അടുത്ത മത്സരത്തിൽ ഇനി ധോണി പന്തെറിയുമോ എന്നാണ് ആരാധക സംശയം.

ഈ സീസണിൽ സിഎസ്‌കെയുടെ എല്ലാ മത്സരങ്ങളിലും എംഎസ് ധോണി പരിക്കിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും കളിച്ചിട്ടുണ്ട്. 68.00 ശരാശരിയിലും 226.67 സ്‌ട്രൈക്ക് റേറ്റിലും ധോണി 136 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഇത് അദ്ദേഹത്തിൻ്റെ അവസാന സീസണായിരിക്കുമോ എന്ന അഭ്യൂഹങ്ങളുണ്ട്.

ഐപിഎൽ 2024 ലെ എട്ട് മത്സരങ്ങളിൽ ഏഴ് തോൽവികൾ നേരിട്ട ശേഷം റോയൽ ചലഞ്ചേഴ്സ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായ അഞ്ച് വിജയങ്ങൾ ഉറപ്പിച്ചു. എന്നാൽ മഴ മൂലം അടുത്ത കളി മുടങ്ങിയാൽ അവർ പുറത്താകും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ