IPL 2024: മാസായിട്ടുള്ള തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കി, പുച്ഛിച്ച സ്ഥലത്ത് നിന്ന് തിരിച്ചുവരവ് വന്നത് ആ കാരണം കൊണ്ട് ; ആർസിബി ബോളർ പറയുന്നത് ഇങ്ങനെ

ഐപിഎൽ 17 ആം സീസൺ അവസാന റൗണ്ട് മത്സരങ്ങളെ കൂടുതൽ ത്രില്ലിംഗ് ആക്കി ആർസിബിയുടെ തകർപ്പൻ തിരിച്ചുവരവ് ആണ് ഇന്നലെ കണ്ടത്. ഇന്നലെ നടന്ന അതിനിർണായക പോരാട്ടത്തിൽ ആർസിബിയുടെ 187 റൺസ് പിന്തുടർന്ന ഡൽഹി 19.1 ഓവറിൽ 140 റൺസിൽ ഓൾഔട്ടായി. ജയത്തോടെ ആർസിബി പോയിൻറ് പട്ടികയിൽ ഏഴിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇതോടെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് എതിരെ മികച്ച ജയം നേടാനായത് ആർസിബി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കും. അവസാന മത്സരത്തിൽ തോൽക്കുന്ന ടീം അക്ഷരാർത്ഥത്തിൽ പുറത്താക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തും.

ഒരു മാസം മുമ്പുവരെ പ്ലേ ഓഫ് സാധ്യതകൾ സ്വപ്നം പോലും കാണാൻ പറ്റാതിരുന്ന ആർസിബി ഇപ്പോൾ അവസാന മത്സരത്തിൽ ജയിച്ചാൽ അവസാന റൗണ്ടിലെത്തുമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. അവസാനം കളിച്ച 5 മത്സരങ്ങൾ ജയിച്ചതാണ് ആർസിബിക്ക് ഗുണമായത്. എന്തായാലും യാഷ് ദയാൽ ആർസിബിയുടെ വിജയരഹസ്യവും ഇതുവരെയുള്ള യാത്രയും പറഞ്ഞിരിക്കുകയാണ്.

“ഒരു വലിയ മാറ്റമുണ്ടയൂയി. ഞങ്ങൾ തോൽക്കുമ്പോഴും ആരും ആരുടെയും പേര് ചൂണ്ടിക്കാണിച്ചിരുന്നില്ല. ഈ പിന്തുണയുള്ള അന്തരീക്ഷവും പുതിയ ആക്രമണാത്മക സമീപനവും ചേർന്ന് ആർസിബിയുടെ വിജയ ഫോർമുലയാണെന്ന് തോന്നുന്നു,” ദയാൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഇതിൻ്റെ ക്രെഡിറ്റ് ഞങ്ങളുടെ പരിശീലകർക്കാണ്. ഞാൻ ബൗൾ ചെയ്യാൻ തുടങ്ങുമ്പോഴെല്ലാം, ബാറ്റർമാരെ തടയാൻ എന്നാൽ ആകും വിധം എല്ലാം ഞാൻ നന്നായി പന്തെറിഞ്ഞു. അതിനാൽ ഇത് ടീമിന് വളരെ നല്ല സൂചനയാണ്.” താരം പറഞ്ഞു.

ഹൈദരാബാദ് അവരുടെ ഒന്നോ രണ്ടോ മത്സരങ്ങൾ ജയിച്ച് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുകയും LSG ഒന്നിൽ കൂടുതൽ വിജയിക്കാതിരിക്കുകയും ചെയ്യുന്നതാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് എത്താനുള്ള ഏറ്റവും മികച്ച സാഹചര്യം. ഐപിഎൽ 2024 പ്ലേഓഫിലെ അവസാന സ്ഥാനം സിഎസ്‌കെയും ആർസിബിയും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചിരിക്കും, മത്സരം പ്ലേഓഫ് മത്സരത്തിൽ വെർച്വൽ എലിമിനേറ്ററായി മാറും.

അങ്ങനെ വരുകയാണെങ്കിൽ, സിഎസ്‌കെയെ 18 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസിന് തോൽപിച്ചാൽ ബാംഗ്ലൂർ അവരുടെ റൺ റേറ്റ് മറികടക്കും. ആർസിബിക്ക് 201 റൺസ് വിജയലക്ഷ്യം ചെന്നൈ നൽകുകയാണെങ്കിൽ, അവർക്ക് ഏകദേശം 11 പന്തുകൾ ബാക്കിയുള്ളപ്പോൾ അത് പിന്തുടരേണ്ടിവരും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം