ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തെ വിലയിരുത്തി ഇര്‍ഫാന്‍ പത്താന്‍. മുംബൈ ടീമിനുള്ളിലെ പ്രശ്നങ്ങളാണ് ടീമിനെ പിന്നോട്ടടിച്ചതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ഹാര്‍ദിക്കിന് ടീമിനുള്ളില്‍ പുല്ല് വിലയാണെന്നും നായകനെന്ന നിലയില്‍ ഹാര്‍ദിക് പറയുന്നത് ആരും അംഗീകരിക്കുന്നില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇവിടെ അവസാനിച്ചു. പേപ്പറില്‍ അതി ശക്തരായ ടീമായിരുന്നു മുംബൈ. എന്നാല്‍ അതിനെ നന്നായി ഉപയോഗിക്കാനായില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. കെകെആര്‍ 57ന് 5 എന്ന നിലയില്‍ തകര്‍ന്ന ശേഷം നമാന്‍ ധിറിന് ഓവര്‍ നല്‍കാന്‍ പാടില്ലായിരുന്നു. ആ സമയത്തം പ്രധാന ബൗളര്‍മാരെ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ടീമിലെ ആറാം ബൗളര്‍ക്ക് തുടര്‍ച്ചയായി ഓവറുകള്‍ നല്‍കി.

മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും ശക്തമായ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 150 റണ്‍സിനുള്ളില്‍ കെകെആറിനെ ഒതുക്കാമായിരുന്നു. എന്നാല്‍ 170 റണ്‍സിലേക്ക് അവര്‍ എത്തി. മോശം ക്യാപ്റ്റന്‍സി മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചു.

മുംബൈ ഒത്തിണക്കമുള്ള ടീമായല്ല കരുതുന്നത്. മാനേജ്മെന്റ് ഇക്കാര്യം പരിഗണിക്കണമായിരുന്നു. താരങ്ങള്‍ നായകനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഇത് മുംബൈ ടീമിനുള്ളില്‍ കാണാനാവുന്നില്ല. ഇതാണ് മുംബൈ ശ്രദ്ധിക്കേണ്ടിയിരുന്നത്’ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി