IPL 2024: 'ഞാന്‍ നാണംകെട്ടു'; കെകെആറിനെതിരായ ഡിസിയുടെ തോല്‍വിയില്‍ റിക്കി പോണ്ടിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആര്‍) നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലെ തന്റെ ടീമിന്റെ പ്രകടനം തനിക്ക് നാണക്കേടുണ്ടാക്കിയതായി ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) ഹെഡ് കോച്ച് റിക്കി പോണ്ടിംഗ്. ഡല്‍ഹി ബോളര്‍മാര്‍ കാണിക്കുന്ന അച്ചടക്കമില്ലായ്മയെ എടുത്തുകാണിച്ച പോണ്ടിംഗ് ടീം നിലനിര്‍ത്തിയ സ്ലോ ഓവര്‍ റേറ്റിനെക്കുറിച്ചും സംസാരിച്ചു. ഇത് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി.

ഇപ്പോള്‍ വിലയിരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ കളിയുടെ ആദ്യ പകുതിയില്‍ ഞാന്‍ ഏറെക്കുറെ നാണംകെട്ടുപോയി. ഇത്രയധികം റണ്‍സ് വഴങ്ങാന്‍… ഞങ്ങള്‍ 17 വൈഡുകള്‍ എറിഞ്ഞു. ഞങ്ങളുടെ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ രണ്ട് മണിക്കൂര്‍ എടുത്തു. ഞങ്ങള്‍ വീണ്ടും രണ്ട് ഓവറുകള്‍ പിന്നിലായിരുന്നു. അതിനര്‍ത്ഥം അവസാന രണ്ട് ഓവറില്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ നിര്‍ത്താനാകൂ.

ഈ ഗെയിമില്‍ അസ്വീകാര്യമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. മത്സരത്തില്‍ മുന്നോട്ട് പോകാന്‍ ഉടന്‍ തന്നെ പരിഹരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇന്ന് രാത്രി ഞങ്ങള്‍ ഒരു ഗ്രൂപ്പായി സംസാരിക്കും. ഡ്രസിംഗ് റൂമില്‍ ചില നല്ല തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകും, ഉറപ്പാണ്- പോണ്ടിംഗ് പറഞ്ഞു.

മത്സരത്തില്‍ 106 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 273 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഡല്‍ഹിക്ക് മുന്നില്‍വെച്ചത്. മറുപടിയായി ഡല്‍ഹിയുടെ പോരാട്ടം 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍