IPL 2024: 'അവന്‍ നൂറ് ശതമാനം ഫിറ്റാണെന്ന് എനിക്ക് തോന്നുന്നില്ല'; മുംബൈ താരത്തെ കുറിച്ച് ഗില്‍ക്രിസ്റ്റ്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് നിലവാരത്തെ ചോദ്യം ചെയ്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്. ഞായറാഴ്ച ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 20 റണ്‍സിന്റെ തോല്‍വിയോടെ മുംബൈ തങ്ങളുടെ നാലാമത്തെ തോല്‍വിക്ക് വഴങ്ങി. അവസാന ഓവറില്‍ ഹാര്‍ദിക് 26 റണ്‍സ് വഴങ്ങി. ഇത് താരത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക ഉയര്‍ത്താന്‍ ഗില്‍ക്രിസ്റ്റിനെ പ്രേരിപ്പിച്ചു.

ഹാര്‍ദിക് പാണ്ഡ്യയുടെയും ബോളിംഗിന്റെയും ഒരേയൊരു പോസിറ്റീവ്, വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു എന്നതാണ്. ഞാന്‍ ക്യാപ്റ്റനാണ്, ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് അദ്ദേഹം തീരുമാനിച്ചു.

പക്ഷെ അവന്‍ 100 ശതമാനം ഫിറ്റ്നസില്‍ ആണ് ഉള്ളത് എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഫിറ്റ് അല്ലാതെയാണ് കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ ബോളിംഗിനെ ഫിറ്റ്‌നസ് ആണ് ബാധിക്കുന്നത്- ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Read more

മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും, 14.30 എന്ന ഇക്കോണമിയില്‍ മൂന്ന് ഓവറില്‍ നിന്ന് 43 റണ്‍സ് വഴങ്ങിയതിന് ഹാര്‍ദിക് കനത്ത വിമര്‍ശനം നേരിട്ടു. ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ എംഎസ് ധോണി തുടര്‍ച്ചയായി താരത്തിനെതിരെ മൂന്ന് സിക്സറുകള്‍ പറത്തി. ഇത് 206/4 എന്ന ഭയാനകമായ സ്‌കോറിലെത്താന്‍ സിഎസ്‌കെയെ സഹായിച്ചു. വെറും രണ്ട് റണ്‍സ് മാത്രം നേടിയതിനാല്‍ ബാറ്റിംഗിലും ഹാര്‍ദിക്കിന് സംഭാവന നല്‍കാനായില്ല.