ഐപിഎല്‍ 17ാം സീസണിലെ തങ്ങളുടെ ആദ്യ മത്സകത്തില്‍ എസ്ആര്‍എച്ചിനെടിരെ നാല് റണ്‍സിന്റെ ആവേശ ജയം നേടിയിരിക്കുകയാണ് കെകെആര്‍. അവസാന ബോളിലേക്ക് വരെ നീണ്ട ആവേശത്തില്‍ ഹര്‍ഷിത് റാണയുടെ ബോളിംഗ് മികവാണ് കൈവിട്ടുപോയെന്ന് കരുതിയ കളി കെകെആര്‍ പാളയത്തില്‍ തിരികെ എത്തിച്ചത്.
13 റണ്‍സായിരുന്നു ഹര്‍ഷിത് എറിഞ്ഞ അവസാന ഓവറില്‍ എസ്ആര്‍എച്ചിന് ജയിക്കാനായി വേണ്ടിയിരുന്നത്. പക്ഷേ എട്ട് റണ്‍സ് മാത്രമേ താരം വിട്ടുകൊടുത്തുള്ളു. അവസാന ഓവറില്‍ രണ്ട് വിക്കറ്റും താരം വീഴത്തി. ഇപ്പോഴിതാ അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് ഹര്‍ഷിതിന് നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.
17ാമത്തെ ഓവര്‍ മുതല്‍ ഞാന്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു, അവസാനത്തെ ഓവറില്‍ എന്തു വേണമെങ്കിലും സംഭവിക്കാമെന്നും തോന്നിയിരുന്നു. അവര്‍ക്കു വിജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്നു. ഞങ്ങള്‍ക്കാവട്ടെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറുമില്ലായിരുന്നു. പക്ഷെ എനിക്കു ഹര്‍ഷിത് റാണയയില്‍ വിശ്വാസമുണ്ടായിരുന്നു. നീ സ്വന്തം കഴിവില്‍ വിശ്വമര്‍പ്പിക്കൂയെന്നാണ് ഞാന്‍ അവനോടു ഓവറിനു മുമ്പ് പറഞ്ഞത്. എന്തു സംഭവിച്ചാലും അതു വിഷയമല്ല.
അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് അവനും നല്ല ഭയത്തിലാണ് കാണപ്പെട്ടത്. സുഹൃത്തെ, ഇതാണ് നിന്റെ സമയമെന്നു ഞാന്‍ ഹര്‍ഷിതിന്റെ കണ്ണുകളിലേക്കു നോക്കിപ്പറഞ്ഞു. കളിയില്‍ എന്തു സംഭവിച്ചാലും കാര്യമാക്കേണ്ടെന്നും നിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് പന്തെറിയൂയെന്നു പറഞ്ഞു- ശ്രേയസ് വിശദമാക്കി.