IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച് കയറിയിരിക്കുകയാണ് ആര്‍സിബി. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതിന് മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കഴിയാതെ ടൈറ്റന്‍സ് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്തായി.

അതേസമയം, മത്സരദിവസം തനിക്ക് സുഖമില്ലെന്നും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും സിറാജ് വെളിപ്പെടുത്തി. ”ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഗെയിമായിരുന്നു, പക്ഷേ എനിക്ക് സുഖമില്ലായിരുന്നു. മത്സരം ഒഴിവാക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു, പക്ഷേ ടീമിന് അത് പ്രധാനമായതിനാല്‍ മുന്നോട്ട് പോകാം എന്ന് ഞാന്‍ കരുതി.’

”ഞാന്‍ ഉണര്‍ന്നപ്പോള്‍, ഞാന്‍ നൂറു ശതമാനം ഓക്കെ ആയിരുന്നില്ല. കളിക്കണോ വേണ്ടയോ എന്ന് ഉറപ്പില്ലായിരുന്നു. ഞാന്‍ പ്രധാന ബോളറായതിനാല്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫാഫ് ഡു പ്ലെസിസിനെ അറിയിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുമ്ടായിരുന്നു. എങ്കിലും നന്നായി കളിക്കുകയും ബൗള്‍ ചെയ്യുകയും ചെയ്തതില്‍ സന്തോഷമുണ്ട്. ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്,” പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ശേഷം മുഹമ്മദ് സിറാജ് പറഞ്ഞു.

148 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 5.5 ഓവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഫാഫ് ഡു പ്ലെസിസും (64) വിരാട് കോഹ്ലിയും (42) നിലയ്ക്കാതെ നോക്കുകയായിരുന്നു. എന്നാല്‍, ആതിഥേയര്‍ക്ക് പെട്ടെന്ന് ആറ് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് (21 നോട്ടൗട്ട്) ടീമിനെ 4 വിക്കറ്റിന് വിജയത്തിലെത്തിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു