IPL 2024: 'എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല'; സഞ്ജുവിനെതിരെ ഓസീസ് താരം

ഐപിഎല്‍ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സംസണിനെതിരേ ആഞ്ഞടിച്ച് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടറും കോച്ചുമായ ടോം മൂഡി. പരിചയസമ്പന്നനായ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് നാല് ഓവറും എറിയാന്‍ സഞ്ജു അവസരം നല്‍കാഞ്ഞതാണ് മൂഡിയെ ചൊടിപ്പിച്ചത്.

ഒരുപാട് തവണ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. ഒരുപാട് അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെടുത്താല്‍ അവിടെയും ബോള്‍ട്ടിന്റെ മികവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി അതിജീവിക്കുന്നതോടൊപ്പം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നതു കണ്ടപ്പോള്‍ വലിയ ആശ്ചര്യമാണ് തോന്നിയത്.

നാലോവര്‍ ക്വാട്ടയിലെ രണ്ടോവറുകള്‍ ബാക്കിനിര്‍ത്തിയാണ് ബോള്‍ട്ട് കളം വിട്ടത്. ഇതു ഒരിക്കലും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല. എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല. ആര്‍ അശ്വിനോടു എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹം വളരെ മികച്ച ബൗളര്‍ തന്നെയാണ്. പക്ഷെ അശ്വിനും യുസ്വേന്ദ്ര ചഹലും കൂടി തങ്ങളുടെ എട്ടോവറില്‍ വിട്ടുനല്‍കിയത് 83 റണ്‍സാണ്. ചഹല്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 10 റണ്‍സ് വീതം ഒരോവറില്‍ ഈ രണ്ടു ബൗളര്‍മാരും വഴങ്ങിയെന്നത് വളരെ കൂടുതല്‍ തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ മിസ് ട്രെന്റ് ബോള്‍ട്ട് തന്നെയാണ്. പരിക്കോ, അസുഖമോ ആണോയെന്നു നമുക്കറിയില്ല. അങ്ങനെയല്ലെങ്കില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ ഗുതുരമായ വീഴ്ച തന്നെയാണിതെന്നും ടോം മൂഡി വിശദാക്കി.

മല്‍സരത്തില്‍ വെറും രണ്ടോവറുകള്‍ മാത്രമാണ് ബോള്‍ട്ട് ബോള്‍ ചെയ്തത്. പവര്‍പ്ലേയിലായിരുന്നു ഇത്. എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. എന്നിട്ടും മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ബോള്‍ട്ടിനെ പരീക്ഷിക്കാന്‍ സഞ്ജു തയ്യാറായില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം