ഐപിഎലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 98 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ബാറ്റിംഗ്, ബോളിംഗ് വിഭാഗങ്ങളില്‍ സംഭാവന ചെയ്യുന്ന സുനില്‍ നരെയ്‌ന്റെ പ്രകടനമാണ് കെകെആറിന് കരുത്താകുന്നത്. നരെയ്ന്‍ അവരുടെ മുന്‍നിര റണ്‍ സ്‌കോററും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവുമാണ്. ലഖ്നൗവിനെതിരായ അവസാന മത്സരത്തില്‍ അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് സംഭാവനയാണ് കൊല്‍ക്കത്തയുടെ വിജയത്തിലെ പ്രധാന ഘടകം.
11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും സഹിതം 461 റണ്‍സാണ് അദ്ദേഹം നേടിയത്. 14 വിക്കറ്റുകളും താരം വീഴ്ത്തി. അദ്ദേഹത്തെ കൂടാതെ, ആന്‍ഡ്രെ റസ്സലും ടൂര്‍ണമെന്‍റില്‍ തന്റെ ക്ലാസ് കാണിക്കുന്നു. താരം റണ്‍സ് നേടിയില്ലെങ്കില്‍, വിക്കറ്റുകള്‍ വീഴ്ത്തി ടീമിന് കരുത്താകുന്നു. ഇന്നലെ ലഖ്‌നൗവിനെതിരെ അദ്ദേഹം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് റസ്സലിന്റെ സംഭവാനകളെ പ്രശംസിച്ചു.
അവന്‍ ആരോഗ്യവാനാണെന്ന് തോന്നുന്നു, ഓഫ് സീസണില്‍ അവനെ പരിപാലിച്ചതിന്റെ ക്രെഡിറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. അവന്‍ ഈ സീസണില്‍ വ്യത്യസ്തനായി കാണപ്പെടുന്നു. റസല്‍ പന്ത് വൃത്തിയായി അടിക്കുന്നു. ബാറ്റിംഗില്‍ പരാജയപ്പെടുകയാണെങ്കില്‍, ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ സംഭാവന നല്‍കുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു.
മധ്യ ഓവറുകളില്‍ ആന്ദ്രെ വലിയ വിക്കറ്റുകള്‍ വീഴ്ത്തുന്നു, അദ്ദേഹത്തിന്റെ സ്‌പെല്ലുകള്‍ ഫ്രാഞ്ചൈസിയെ സഹായിച്ചു. ഏത് ഡിപ്പാര്‍ട്ട്മെന്റിലും ഓള്‍റൗണ്ടര്‍ക്ക് നിങ്ങളെ തല്ലാന്‍ കഴിയുമെന്നതിനാല്‍ അവനില്‍ നിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടാണ്- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. 33.00 ശരാശരിയിലും 186.79 സ്‌ട്രൈക്ക് റേറ്റിലും റസ്സല്‍ ഈ സീസണില്‍ 198 റണ്‍സ് നേടിയിട്ടുണ്ട്. ടീമിനായി 13 വിക്കറ്റും താരം വീഴ്ത്തി.