ഒരു കാലത്ത് ആർസിബി ബോളർമാരെ ചെണ്ടകൾ എന്നൊക്കെ പറഞ്ഞ് കളിയാക്കിയിരുന്നു. അവരെ സംബന്ധിച്ച് ടീമിൽ നിരന്തരമായി ഉണ്ടകുന്ന മാറ്റങ്ങളും, സ്ഥിരതയോടെ ടീമിനെ കിട്ടാത്തതുമൊക്കെ ഈ മോശം പേര് സമ്പാദിക്കാൻ കാരണമാക്കിയിട്ടിണ്ട്. ചിന്നസ്വാമിയിലെ ബാറ്റിംഗ് ട്രാക്കിൽ, തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്നതും ആർസിബി ബോളർമാരെ ബാധിച്ചിട്ടുണ്ട്. എന്നാൽ അതെ ചിന്നസ്വാമിയിൽ തന്നെ ആർസിബി ബോളർമാരെ ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു അഭിമാന നേട്ടം കുറിച്ചിരിക്കുകായണ്.
ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏറ്റുമുട്ടിയ ആർസിബി പവർ പ്ലെയിലെ ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിലേക്കാണ് ഗുജറാത്തിനെ ഒതുക്കിയത്. പവർ പ്ലേ ഓവറുകളിൽ സാധാരണ ടീമുകൾ അത് കൂടുതലായി ആക്രമണ ക്രിക്കറ്റ് കളിക്കുമ്പോൾ അതിന് ഗുജറാത്തിനെ അനുവദിക്കാതെ വെറും 23 റൺസ് മാത്രമാണ് ആർസിബി വഴങ്ങിയത്. 23 – 3 എന്ന നിലയിൽ ഗുജറാത്ത് ഒതുങ്ങിയത് സിറാജിന്റെ മികവിലാണ്.
ഈ സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ പഴികേട്ട സിറാജ് ലോകകപ്പ് അടുക്കുന്ന സമയത്ത് തന്റെ മികവിലേക്ക് എത്തുന്ന രീതിയിൽ പന്തെറിഞ്ഞപ്പോൾ ഗുജറാത്ത് ബാറ്റർമാർ കുഴങ്ങി. ഓപ്പണർ സാഹയെ പുറത്താക്കി തുടങ്ങിയ സിറാജ് തൊട്ടുപിന്നാലെ ഗുജറാത്ത് നായകൻ ഗില്ലിനെയും മടക്കി. ശേഷം സായി സുദർശൻ മടക്കിയ ഗ്രീൻ സിറാജിന് പിന്തുണ നൽകി.
എന്തായാലും ഈ സീസണിൽ ബാറ്റർമാർ താണ്ഡവമാടുന്ന പിച്ചിൽ ബോളർമാർ നടത്തിയ പോരാട്ടത്തിന് കൈയടികൾ നൽകാതിരിക്കാൻ ആകില്ല.