IPL 2024: പവര്‍പ്ലേയ്ക്ക് ശേഷം അത് സംഭവിച്ചു; കെകെആറിന്റെ ആദ്യ തോല്‍വിയെ കുറിച്ച് ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) തങ്ങളുടെ ആദ്യ തോല്‍വി നേരിട്ടു. ഇന്നലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ശക്തരായ സിഎസ്‌കെയ്‌ക്കെതിരെ കെകെആര്‍ 137 റണ്‍സ് മാത്രം നേടുകയും ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. വെല്ലുവിളി നിറഞ്ഞ ചെന്നൈ പിച്ചാണ് തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു.

പവര്‍പ്ലേയില്‍ ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചു. പക്ഷേ ഞങ്ങള്‍ക്ക് തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടമായി. പവര്‍പ്ലേയ്ക്ക് ശേഷം ഞങ്ങള്‍ക്ക് സാഹചര്യങ്ങള്‍ പെട്ടെന്ന് വിലയിരുത്താന്‍ കഴിഞ്ഞില്ല. റണ്‍സ് നേടുന്നത് എളുപ്പമായിരുന്നില്ല. അവര്‍ക്ക് സാഹചര്യങ്ങള്‍ നന്നായി അറിയാം. അവര്‍ അതിനനുസരിച്ച് ബൗള്‍ ചെയ്തു.
ആദ്യ പന്ത് മുതല്‍ അവരുടെ പിന്നാലെ പോകുന്നത് എളുപ്പമായിരുന്നില്ല. ഞങ്ങള്‍ ഇന്നിംഗ്സ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് പ്ലാന്‍ അനുസരിച്ച് നടന്നില്ല- ശ്രേയസ് അയ്യര്‍ പറഞ്ഞു.

കെകെആറിന്റെ ബൗളര്‍മാര്‍ക്ക് അവരുടെ ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, സിഎസ്‌കെ വെറും 17.4 ഓവറില്‍ വിജയലക്ഷ്യം അനായാസമായി മറികടന്നു. 58 പന്തില്‍ പുറത്താകാതെ 67 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഈ സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ചെന്നൈ ഈ വിജയം ആശ്വാസകരമാണ്. സ്‌കോര്‍: കൊല്‍ക്കത്ത: 137/9, ചെന്നൈ: 141/3.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ